സർവകലാശാലാ സർട്ടിഫിക്കറ്റും ഓൺലൈനിൽ കിട്ടും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

സർവകലാശാലാ സർട്ടിഫിക്കറ്റും ഓൺലൈനിൽ കിട്ടും

സംസ്ഥാനത്തെ സർവകലാശാലകളിൽനിന്ന‌് ബിരുദ, ബിരുദാനന്തര പരീക്ഷകളുടെ മാർക്ക‌് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും  ഓൺലൈനിൽ ലഭ്യമാക്കാൻ ഏകജാലക സംവിധാനം വരുന്നു. പരീക്ഷാ നടത്തിപ്പ‌് ഏകീകരിക്കുന്നതിനൊപ്പം  സേവനങ്ങൾക്കും ഏകജാലക സംവിധാനമൊരുക്കുന്ന പദ്ധതി ആവിഷ‌്കരിക്കുമെന്ന‌് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ പറഞ്ഞു.

ബിരുദ സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ കേന്ദ്ര സർക്കാർ രൂപം നൽകിയിട്ടുള്ള ഡിജി ലോക്കർ പദ്ധതി പൂർത്തീകരിക്കുന്നതിനൊപ്പം പുതിയ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ അപേക്ഷകർക്കുതന്നെ ഡൗൺലോഡ‌് ചെയ‌്തെടുക്കാൻ കഴിയുന്ന സംവിധാനമാണൊരുക്കുക.

സേവനങ്ങൾ പൂർണമായി ഓൺലൈനാക്കുന്നതിനെക്കുറിച്ച‌് ആലോചിക്കാൻ  24ന‌്  കേരള സർവകലാശാലാ സെനറ്റ‌് ചേംബറിൽ മന്ത്രി യോഗം വിളിച്ചിട്ടുണ്ട‌്.  സർവകലാശാലകളിലെ രജിസ‌്ട്രാർ, ഫിനാൻസ‌് ഓഫീസർ,  പരീക്ഷാ കൺട്രോളർ, ഇ ഗവേണൻസ‌് നടത്തിപ്പുകാർ, നാഷണൽ ഇൻഫർമാറ്റിക‌്സ‌് സെന്റർ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.  സർവകലാശാലകളിൽ സർക്കാർ സഹായത്തോടെ നടപ്പാക്കുന്ന ഇ ഗവേണൻസ‌് പദ്ധതികൾ ഡിസംബർ 31 നകം പൂർത്തിയാക്കണമെന്ന‌് മന്ത്രി നിർദേശിച്ചു.

മുഴുവൻ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കണം. ഇതിനായി ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ  പ്രത്യേക ഓൺലൈൻ പോർട്ടൽ ആരംഭിക്കും. കോളേജ‌് വിദ്യാർഥികൾക്ക‌് ഈ പോർട്ടലിൽ  പരാതികൾ നൽകാം.
 



from Kerala || Deshabhimani ​Online ​News https://ift.tt/2yDgwgP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages