ശ്രീധരൻപിള്ളയുടെ ശബരിമല യാത്രയ‌്ക്ക‌് തണുത്ത പ്രതികരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ശ്രീധരൻപിള്ളയുടെ ശബരിമല യാത്രയ‌്ക്ക‌് തണുത്ത പ്രതികരണം


ചാരുംമൂട് 
ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണയാത്രയ‌്ക്ക‌് തണുത്ത പ്രതികരണം. ജാഥയിൽ സ‌്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞതും നേതാക്കളെ ഞെട്ടിച്ചു.

ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള നൂറനാട് പടനിലത്തുനിന്നാണ് വ്യാഴാഴ‌്ച രണ്ടാം ദിവസത്തെ ജാഥ ആരംഭിച്ചത്. ജില്ലയുടെ വടക്കേ അറ്റത്തുനിന്നുൾപ്പടെയുള്ളവർ വാഹനങ്ങളിൽ ഉദ്ഘാടനസ്ഥലത്തെത്തിയിരുന്നെങ്കിലും, ജാഥ നടന്ന ഭാഗങ്ങളിലെ പഞ്ചായത്തുകളിലെ പ്രവർത്തകരുടെ പങ്കാളിത്തക്കുറവ് ഏറെ ബാധിച്ചു. ജാഥയിൽ 800ൽ താഴെ പ്രവർത്തകരാണുണ്ടായിരുന്നത്. 50ൽ താഴെ സ‌്ത്രീപ്രാതിനിധ്യമാണുണ്ടായത്.

രാവിലെ ഒമ്പതിന് തുടങ്ങുമെന്നറിയിച്ചിരുന്നെങ്കിലും യോഗം തുടങ്ങാൻ ഏറെ വൈകി. പ്രവർത്തകരുടെ എണ്ണക്കുറവാണ് ഇതിന് കാരണം. യോഗസ്ഥലത്ത് 15ൽത്താഴെ സ‌്ത്രീകളും ജാഥയിൽ  50 സ‌്ത്രീകളുമാണുണ്ടായിരുന്നത്. വെട്ടിക്കോട് നാഗരാജക്ഷേത്ര ഹാളിൽ നടന്ന ഉച്ചഭക്ഷണത്തിനുശേഷം പ്രവർത്തകരും നേതാക്കളും വാഹനത്തിലാണ് കായംകുളത്തിന് ജാഥ നടത്താൻ മൂന്നാംകുറ്റിക്ക‌് പോയത്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2pNYiVN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages