ആറന്മുളയിൽ കൂടുതൽ സ്ഥലങ്ങളിൽ ശിൽപ്പങ്ങൾ; നന്നങ്ങാടിയും ലഭിച്ചു ;പമ്പ നദീതട സംസ്കൃതി എന്നു സൂചന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ആറന്മുളയിൽ കൂടുതൽ സ്ഥലങ്ങളിൽ ശിൽപ്പങ്ങൾ; നന്നങ്ങാടിയും ലഭിച്ചു ;പമ്പ നദീതട സംസ്കൃതി എന്നു സൂചന

കോഴഞ്ചേരി
ആറന്മുളയിൽനിന്ന‌് പ്രാചീന പമ്പാനദീതട സംസ്കൃതിയിലേയ്ക്ക് വിരൽചൂണ്ടുന്ന കൂടുതൽ തെളിവുകൾ. ആറന്മുളയിൽ മുമ്പ‌് ശില്പങ്ങൾ ലഭിച്ച സ്ഥലത്തുനിന്ന‌് രണ്ടു കിലോമീറ്റർ ദൂരെ ഇടശ്ശേരിമലയിൽ മൺ ശില്പങ്ങളും നന്നങ്ങാടിയുടെ അവശിഷ്ടങ്ങളും ലഭിച്ചു.

ഇടശ്ശേരിമല ചെറിയവടക്കേടത്ത് ശശിധരൻ നായരുടെ പറമ്പിൽ കുഴിയെടുക്കുമ്പോഴാണ‌് വ്യാഴാഴ്ച നന്നങ്ങാടിയുടെ ഭാഗങ്ങളും ചുട്ടെടുത്ത മൺശില്പങ്ങളും ലഭിച്ചത്. അതേസമയം, ആദ്യം ശില്പങ്ങൾ ലഭിച്ച കോയിപ്രത്ത് കടവിൽ അഞ്ചടിയിലധികം ഉയരമുള്ള കൂറ്റൻ നന്നങ്ങാടിയുടെ മേൽഭാഗം മണ്ണിൽനിന്ന‌് തെളിഞ്ഞുവന്നിട്ടുണ്ട്.

കഴിഞ്ഞ പ്രളയത്തെ തുടർന്ന്  സെപ്തംബർ 30 നാണ് ആദ്യം ശില്പങ്ങൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു നടന്ന പരിശോധനയിൽ 75 ൽ അധികം ശില്പങ്ങളാണ് കിട്ടിയത്. വീണാ ജോർജ‌് എംഎൽഎ ഇടപെട്ടതിനെ തുടർന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും എം ആർ രാഘവവാര്യർ ഉൾപ്പെടെയുള്ള ചരിത്രകാരന്മാരും ഭൗമ ശാസ്ത്ര പഠനഗവേഷണ കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരും നൂറു കണക്കിന് ഗവേഷകരും ഇവിടെ എത്തിയിരുന്നു.
ലഭിച്ചവയ‌്ക്ക‌് 13 നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന‌് വിദഗ്ധർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2IRg9nE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages