മുൻ സർക്കാരിന്റെ അനധികൃത നിയമനം : സാങ്കേതിക സർവകലാശാല സീനിയർ ഡയറക്ടറെ പുറത്താക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

മുൻ സർക്കാരിന്റെ അനധികൃത നിയമനം : സാങ്കേതിക സർവകലാശാല സീനിയർ ഡയറക്ടറെ പുറത്താക്കി

തിരുവനന്തപുരം
സാങ്കേതിക സർവകലാശാല (കെടിയു) യിൽ മുൻ സർക്കാരിന്റെ കാലത്ത‌് നിയമവിരുദ്ധമായി നിയമിച്ച ഉ‌ദ്യോഗസ്ഥനെ പുറത്താക്കി. യുഡിഎഫ‌് ഭരണകാലത്ത‌് മന്ത്രിസഭയുടെ അനുമതിയില്ലാതെ സർവകലാശാലയിൽ  സീനിയർ ഡയറക്ടറായി നിയമനം നേടിയ എം ഷെരീഫിനെയാണ‌്  വിസിയുടെ ചുമതല വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ‌് നീക്കംചെയ‌്തത‌്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന‌് തൊട്ടുമുമ്പാണ‌് സെക്രട്ടറിയറ്റിൽ അഡീഷണൽ സെക്രട്ടറിയായ  ഷെരീഫിനെ കെടിയുവിൽ ഉന്നത പദവി സൃഷ്ടിച്ച‌്  അന്നത്തെ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ‌് നിയമിച്ചത‌്. സെക്രട്ടറിയറ്റിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന ഷെരീഫ‌് സർവീസിൽനിന്ന‌് വിരമിക്കാൻ മൂന്ന‌് മാസംമാത്രം ബാക്കി നിൽക്കെയായിരുന്നു നിയമനം. സാങ്കേതിക സർവകലാശാലയിൽ  അഡ‌്മിനിസ‌്ട്രേഷന്റെയും അഫിലിയേഷന്റെയും  ചുമതല വഹിക്കുന്ന സീനിയർ ഡയറക്ടർ പദവിയിൽ വിരമിക്കാൻ  ഷെരീഫിനെ നിയമിച്ചത‌് ചട്ടലംഘനമായിരുന്നു. ഷെരീഫിനെതിരെ നടക്കുന്ന വിജിലൻസ‌് അന്വേഷണകാര്യം മറച്ചുവച്ചുമായിരുന്നു നിയമനം. മന്ത്രിസഭയുടെ അംഗീകാരമില്ലാത്ത നിയമനം നിയമവിരുദ്ധമാണെന്ന‌് പിന്ന‌ീട‌് സർക്കാർ കണ്ടെത്തി. ഷെരീഫിനെ നിയമിച്ച ഉത്തരവ‌് റദ്ദാക്കുകയും ചെയ‌്തു.

ഇതിനെതിരെ അദ്ദേഹം ഹൈക്കോടതിയിൽനിന്ന‌് സ‌്റ്റേ സമ്പാദിച്ചിരുന്നു. പുറത്താക്കുന്നതിന‌് മുമ്പ‌് തന്റെ വാദങ്ങൾ കേൾക്കാൻ സർവകലാശാല അധികാരികൾ തയ്യാറായില്ലെന്ന‌് കാണിച്ചാണ‌് ഷെരീഫ‌് കോടതിയെ സമീപിച്ചത‌്.  പുറത്താക്കൽ നടപടി സ‌്റ്റേ ചെയ‌്ത കോടതി ഹിയറിങ് നടത്തി ഷെരീഫിന്റെ അവകാശവാദങ്ങൾകൂടി പരിഗണിച്ച‌് തീരുമാനമെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ഹിയറിങ് നടത്തിയപ്പോൾ ഷെരീഫ‌് ഉന്നയിച്ച അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന‌് കണ്ടെത്തി. തുടർന്നാണ‌് ഷെരീഫിനെ സർവകലാശാലയിൽനിന്ന‌് പുറത്താക്കിക്കൊണ്ട‌് വിസി ഉത്തരവിട്ടത‌്. സീനിയർ ഡയറക്ടറുടെ  ചുമതല അഡ‌്മിനിസ‌്ട്രേഷൻ ജോയിന്റ‌് രജിസ‌്ട്രാർ  കെ പ്രഭാകരൻപിള്ളയ‌്ക്ക‌് നൽകി. രജിസ‌്ട്രാർ ഉൾപ്പെടെ ഭരണപരമായ ഉത്തരവാദിത്തം നിർവഹിക്കാനുള്ള തസ‌്തികകൾക്ക‌് മുകളിൽ സീനിയർ ഡയറക്ടർ  എന്നൊരു തസ‌്തിക സർവകലാശാലകളിൽ ഇല്ലാത്തതാണ‌്. ഷെരീഫിനെ കുടിയിരുത്താനാണ‌് ഇത്തരമൊരു തസ‌്തിക മുൻ സർക്കാരിന്റെ കാലത്ത‌് സൃഷ്ടിച്ചത‌്. ഷെരീഫിനുള്ള യോഗ്യതകൾ മാത്രമാണ‌് സീനിയർ ഡയറക്ടർ തസ‌്തിക നിയമനത്തിനുള്ള യോഗ്യതയായും നിശ്ചയിച്ചിരുന്നത‌്. ഷെരീഫിനെ പുറത്താക്കിയ സാഹചര്യത്തിൽ ഈ തസ‌്തിക നിലനിർത്തേണ്ടതില്ലെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2pPHU7q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages