ഇ വാർത്ത | evartha
തൃശൂരിലും കൊച്ചിയിലും എടിഎം കവര്‍ച്ച: 35 ലക്ഷം കവര്‍ന്നു

സംസ്ഥാനത്ത് രണ്ട് എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നു. തൃശൂര്‍ കൊരട്ടിയിലും കൊച്ചി തൃപ്പൂണിത്തുറയിലുമാണ് എടിഎം കൗണ്ടറുകള്‍ തകര്‍ത്തത്. തൃപ്പൂണിത്തുറ ഇരുമ്പനത്തെ എസ്ബിഐ എടിഎം കൗണ്ടര്‍ തകര്‍ത്ത് 25 ലക്ഷം രൂപയാണു കവര്‍ന്നത്.
തൃശൂരില്‍ കൊരട്ടി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയിലെ എടിഎം കൗണ്ടര്‍ തകര്‍ത്ത് 10 ലക്ഷം രൂപ കവര്‍ന്നു. ഭിത്തി തുരന്നാണ് മോഷണം നടത്തിയതെന്നാണു വിവരം. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇരുമ്പനത്ത് കൂടാതെ കൊച്ചിയില്‍ മറ്റ് ചില സ്ഥലങ്ങളിലും എടിഎം കവര്‍ച്ചയ്ക്കുള്ള ശ്രമം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PvNMh1
via IFTTT
No comments:
Post a Comment