തിരുവനന്തപുരം
വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 147 തീർഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 91.72 കോടിയുടെ പദ്ധതികൾക്ക‌് അംഗീകാരം . വിശദമായ പദ്ധതിരേഖ ഉടൻ കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. തീർഥാടന ടൂറിസം മൂന്നാം സർക്യൂട്ടിന്റെ വികസനത്തിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുക. ഏഴ് ക്ലസ്റ്ററായി തിരിച്ച് ജില്ലകളിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കും. കമ്യൂണിറ്റി ഹാൾ, അന്നദാന മണ്ഡപം, ശുചിമുറി, വിശ്രമമുറി തുടങ്ങി തീർഥാടകരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കാനുള്ള പദ്ധതിക്കാണ് കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം അംഗീകാരം നല്കിയത്.
കാസർകോട‌് ജില്ലയില്‍9 ഒന്നാം ക്ലസ്റ്ററില്‍1 9 കോടിയുടെ പദ്ധതി നടപ്പാക്കും. വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന രണ്ടാം ക്ലസ്റ്ററിൽ 9.29 കോടിയുടെ പദ്ധതി നടപ്പാക്കും. പാലക്കാട്, മലപ്പുറം ജില്ലകൾ അടങ്ങുന്ന മൂന്നാംക്ലസ്റ്ററിൽ 9.03 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുക. 24 കോടിയുടെ പദ്ധതികൾ നടപ്പാക്കുന്ന നാലാം ക്ലസ്റ്ററിൽ തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളാണുള്ളത്. കോട്ടയവും ആലപ്പുഴയും അടങ്ങുന്ന അഞ്ചാം ക്ലസ്റ്ററിൽ 19.91 കോടിയുടെയും ആറാം ക്ലസ്റ്ററിലെ പത്തനതിട്ട ജില്ലയിൽ 11.80 കോടിയുടെയും പദ്ധതി നടപ്പാക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഉൾപ്പെടുന്ന ഏഴാം ക്ലസ്റ്ററിൽ 12.16 കോടിയുടെ പദ്ധതികളുമാണ് വിഭാവനം ചെയ്തത‌്.
കാസർകോട് അനന്തപത്മനാഭസ്വാമി ക്ഷേത്രം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, പൊന്നാനി വലിയപള്ളി ജുമാ മസ്ജിദ്, കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പട്ടാമ്പി തളി ശിവക്ഷേത്രം, തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങൾ, എരുമേലി അയ്യപ്പ സേവാസംഘം, കാഞ്ഞിരപ്പള്ളി നൈനാർ പള്ളി, ചമ്പക്കുളം സെന്റ‌് മേരീസ് ചർച്ച്, തിരുവല്ല മാർത്തോമാ ചർച്ച്, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം തുടങ്ങിയവ പദ്ധതിയിലെ ആരാധനാലയങ്ങളിൽപ്പെടുന്നു.
from Kerala || Deshabhimani Online News https://ift.tt/2IRP8jM
via IFTTT
No comments:
Post a Comment