കൊച്ചി > എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് എസ്‌എഫ്‌ഐ ടെക്‌നോസ് സംസ്ഥാന കമ്മിറ്റി പ്രൊമോ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. അഖിലേന്ത്യാ സമ്മേളനത്തിന്റെ സന്ദേശമുൾക്കൊള്ളുന്ന ഒരു മിനുട്ടിൽ കവിയാത്ത പ്രൊമോ വീഡിയോകളാണ് പരിഗണിക്കുക.
മത്സരത്തിനായി അയച്ചു നൽകുന്നവയിൽ തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകൾ എസ്‌എഫ്‌ഐ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും മികച്ച പ്രൊമോ വീഡിയോക്ക് 3000 രൂപയും കൂടുതൽ ആളുകൾ കണ്ട (പോപുലർ വീഡിയോ) വീഡിയോക്ക് 2000 രൂപയുമാണ് സമ്മാനം.
സ്വന്തമായി തയ്യാറാക്കിയ വീഡിയോകൾ മാത്രമാണ് മത്സരത്തിന് അയച്ചു നൽകേണ്ടത്. അഖിലേന്ത്യാ സമ്മേളനത്തിന്റെ ലോഗോ പ്രൊമോ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കണം. ഒരു മിനിറ്റിനു മുകളിൽ ദൈർഘ്യമുള്ള വീഡിയോകൾ സമ്മാനത്തിന് പരിഗണിക്കില്ല.
തയ്യാറാക്കിയ വീഡിയോകൾ താഴെ കാണുന്ന വാട്‌സ് ആപ്പ് നമ്പരുകളിലേക്കാണ് അയച്ചു നൽകേണ്ടത്.
അർഷാദ് : 94965 14850, അജിത്ത് : 97460 10927, ജിതിൻ : 85938 61193, അശ്വന്ത് : 94965 61336, അഖിൽ ഷാജി : 80865 33678
from Kerala || Deshabhimani Online News https://ift.tt/2P5lAor
via IFTTT
No comments:
Post a Comment