നിലയ്‌ക്കൽ > നിലയ്‌ക്കലിൽ മാധ്യമസംഘത്തിനു നേരെ സംഘപരിവാർ ആക്രമണം. ഇംഗ്ലീഷ് ന്യൂസ് ചാനലായ റിപ്പബ്ലിക് ടിവി സംഘം സഞ്ചരിച്ചിരുന്ന കാർ അക്രമികൾ അടിച്ചുതകർത്തു. റിപ്പബ്ലിക് ചാനൽ റിപ്പോർട്ടർ പൂജ പ്രസന്നയെയും അക്രമികൾ കയ്യേറ്റം ചെയ്‌തു. കാറിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്ന നിലയിലാണ്.
നിലയ്‌ക്കലിൽ ആരെയും തടയില്ലെന്നും വാഹനങ്ങൾ പരിശോധിക്കില്ലെന്നും പ്രതിഷേധവുമായെത്തിയവർ നേരത്തേ ഉറപ്പുനൽകിയിരുന്നതാണ്. ഇന്നലെ വനിതാ മാധ്യമപ്രവർത്തകരെയും ഇതരസംസ്ഥാന തീർഥാടകരെയും ദമ്പതികളെയും പ്രതിഷേധിക്കാനെന്ന പേരിലെത്തിയവർ തടഞ്ഞുവെയ്‌ക്കുകയും ആക്രമിക്കുകയും ചെയ്‌തിരുന്നു. ഇതോടെ നിലയ്‌ക്കലിലെ സമരപ്പന്തൽ ഇന്ന് പുലർച്ചെ പൊലീസ് പൊളിച്ചുനീക്കിയിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2AePNcl
via IFTTT
No comments:
Post a Comment