മെഡിക്കൽ പ്രവേശനം റദ്ദാക്കൽ : നിയമവശം പരിശോധിക്കും: കെ കെ ശൈലജ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

മെഡിക്കൽ പ്രവേശനം റദ്ദാക്കൽ : നിയമവശം പരിശോധിക്കും: കെ കെ ശൈലജ


നാലുമെഡിക്കൽ കോളേജുകളിലെ  പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി  വിധിയുടെ പശ്ചാത്തലത്തിൽ സർക്കാരിന് എന്തുചെയ്യാനാവുമെന്നതിന്റെ നിയമവശം പരിശോധിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. വിധിക്കെതിരെ മാനേജ‌്മെന്റുകൾതന്നെ കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നാണ് മനസ്സിലാക്കുന്നത്. സർക്കാരും നിയമോപദേശം തേടും.വിധി അംഗീകരിക്കുന്നു. എന്നാൽ, പ്രവേശനം നഷ്ടപ്പെടുന്ന കുട്ടികളുടെ കാര്യത്തിൽ വിഷമമുണ്ട്. 

ഈഘട്ടത്തിൽ  സർക്കാർ നിയമനിർമാണം നടത്തിയാൽ നിലനിൽക്കില്ല. നേരത്തേ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന എൻട്രൻസ് കമീഷണർ ഈകോളേജുകളിൽ പ്രവേശനം അനുവദിച്ചത്. അപ്പോൾത്തന്നെ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും പ്രവേശനമെന്ന് വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി മാധ്യമ പ്രവർത്തകരോടു പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2P08Dge
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages