ബിജെപി രഥയാത്ര നിയമവാഴ‌്ച അട്ടിമറിക്കാൻ: എ വിജയരാഘവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ബിജെപി രഥയാത്ര നിയമവാഴ‌്ച അട്ടിമറിക്കാൻ: എ വിജയരാഘവൻ


ശബരിമലയിലേക്ക് ബിജെപി പ്രഖ്യാപിച്ച രഥയാത്ര കേരളത്തിലെ നിയമവാഴ്ച തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.

ബാബറി മസ്ജിദ് തകർക്കുന്നതിന് മുന്നോടിയായി അദ്വാനിയുടെ നേതൃത്വത്തിൽ നടത്തിയ രഥയാത്രയിലെ ഭീകരത ആവർത്തിക്കലാണ‌് ലക്ഷ്യം. അദ്വാനിയുടെ രഥയാത്ര ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കും രാജ്യത്താകെ വർഗീയ കലാപത്തിനും വഴിതെളിച്ചു. അതുപോലെ ശബരിമല പ്രശ്നത്തിൽ നടത്തുന്ന രഥയാത്ര മതേതര കേരളത്തെ തകർക്കാനാണ്. ഏതുവിധേനയും സംസ്ഥാനത്ത് കലാപം പടർത്തണമെന്നാണ് അമിത് ഷായുടെ നിർദേശം.

നിയമസമാധാനം തകർക്കുകവഴി കേന്ദ്ര ഇടപെടലിന് അവസരം ഒരുക്കുകയുമാണ് ബിജെപി ലക്ഷ്യമിടുന്നത്. അമിത് ഷായുടെ സാന്നിധ്യത്തിലാണ് രഥയാത്ര  ആസൂത്രണം ചെയ‌്തത‌്. ജനാധിപത്യ വിരുദ്ധ മാർഗത്തിലൂടെ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള അവസാന ആയുധമായാണ് രഥയാത്രയെ കാണേണ്ടത്. ഇതിനുമുമ്പ് കുമ്മനം രാജശേഖരന്റെ ജാഥ ജനങ്ങൾ തള്ളിയകാര്യം  ബിജെപി ഓർക്കണം. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ മാത്രമേ സർക്കാരിന് കഴിയൂ. പുനഃപരിശോധനാ ഹർജി 13ന് പരിഗണിക്കാനിരിക്കെ വിഷയത്തിൽ  ക്രമസമാധാനം തകർക്കാനുള്ള സമരമാർഗം അവലംബിക്കുന്നത് അപലപനീയമാണ്. സംസ്ഥാനത്തെ കലാപത്തിലേക്ക് തള്ളിവിടാനുള്ള രഥയാത്രാ നീക്കത്തിൽനിന്ന‌്  പിന്തിരിയണമെന്ന‌്  വിജയരാഘവൻ പ്രസ‌്താവനയിൽ ആവശ്യപ്പെട്ടു.



from Kerala || Deshabhimani ​Online ​News https://ift.tt/2CNG3ri
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages