കൊച്ചി
സിറോ മലബാർ സഭ വിറ്റ കാക്കനാടുള്ള ഭൂമി ആദായ നികുതി വകുപ്പ‌് കണ്ടുകെട്ടി. ഇടനിലക്കാരൻ സാജു വർഗീസിന്റെ ഭൂമിയും വീടും സാജുവിൽനിന്ന‌് ഭൂമി വാങ്ങിയ വികെ ഗ്രൂപ്പിന്റെ ആസ‌്തിയും കണ്ടുകെട്ടിയിട്ടുണ്ട‌്. 10 കോടി രൂപ നികുതി വെട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വാഴക്കാലയിൽ സാജു വർഗീസിന്റെ 4298 ചതുരശ്ര അടിയുള്ള വീടിനും ഭൂമിക്കും 4.16 കോടി രൂപയാണ് ആദായനികുതി വകുപ്പ് വിലയിട്ടത്.
കാക്കനാട്ടെ 64 ഏക്കർ ഭൂമി വിറ്റ കേസ് സിറോ മലബാർ സഭയ്ക്കും കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. ആറുമാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ആദായനികുതി വകുപ്പിന്റെ നടപടി.
രേഖകളിൽ 3.9 കോടി രൂപ കാണിച്ച ഭൂമി വിറ്റത് 32 കോടി രൂപയ്ക്കാണ്. 10 കോടി രൂപ പിഴ അടയ്ക്കാനും ഉത്തരവായിട്ടുണ്ട്. അതേസമയം ഭൂമി കണ്ടുകെട്ടൽ താൽക്കാലിക നടപടിയാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2CMUkEu
via IFTTT
No comments:
Post a Comment