തൃശൂർ
രാമവർമപുരം കേരള പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ ആംഡ് പൊലീസ് ഒന്ന്, രണ്ട് ബറ്റാലിയനുകളിൽനിന്നും കേരള പൊലീസ് അക്കാദമിയിൽനിന്നും പരിശീലനം പൂർത്തിയാക്കിയ 766 റിക്രൂട്ട് പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിച്ചു.
കെഎപി ഒന്നാം ബറ്റാലിയനിലെ 320പേർ തൃശൂർ രാമവർമപുരം ആസ്ഥാനത്തും കെഎപി രണ്ടാം ബറ്റാലിയനിലെ 338 പേർ പാലക്കാട് മുട്ടിക്കുളങ്ങരയിലുള്ള ബറ്റാലിയൻ ആസ്ഥാനത്തും ഒമ്പതുമാസത്തെ പരിശീലനമാണ് പൂർത്തിയാക്കിയത്. 108 പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർമാർ കേരള പൊലീസ് അക്കാദമിയിലാണ് ആറുമാസത്തെ പരിശീലനം പൂർത്തിയാക്കിയത്.
റിക്രൂട്ട് പൊലീസ് കോൺസ്റ്റബിൾമാരുടെ ഒമ്പതുമാസത്തെ പരിശീലനകാലയളവിൽ പരേഡ്, ആയുധങ്ങൾ ഉപയോഗിച്ചുള്ള ഡ്രിൽ, വിവിധ ആയുധങ്ങളിലുള്ള ഫയറിങ്, ഫീൽഡ് ക്രാഫ്റ്റ് ആൻഡ് ടാക്റ്റിക്സ് എന്നിവയ്ക്ക് പുറമേ ഡ്രൈവിങ്, നീന്തൽ, മാർഷ്യൽ ആർട്ട്സ്, യോഗ, കമ്പ്യൂട്ടർ, ഫയർ ഫൈറ്റിങ്, ഡിസാസ്റ്റർ മാനേജ്മെന്റ്, പ്രഥമ ശുശ്രൂഷ, ട്രാഫിക് റൂൽസ് ആൻഡ് സിഗ്നൽ, സിആർപിസി, ഐപിസി, എവിഡൻസ് ആക്ട്, കോൺസ‌്റ്റിറ്റ്യൂഷൻ മൈനർ ആക്ട്സ് എന്നീ വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകി.
പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത റിക്രൂട്ട് പൊലീസ് കോൺസ്റ്റബിൾമാരിൽ 49പേർ ബിരുദാനന്തര ബിരുദധാരികളും ഒരാൾ എംഎസ്ഡബ്ല്യു ബിരുദധാരിയും രണ്ടുപേർ എംടെക്കുകാരുമാണ്. ബിപിഎഡ് 1, ബിടെക‌് 32, എൽഎൽബി 1, എംബിഎ 11, ബിരുദധാരി 273, ഡിപ്ലോമ 23, ഐടിഐ 20, ഐടിസി 1, പ്ലസ്ടു 285, എസ്എസ്എൽസി 67 പേരുമുണ്ട‌്. പരിശീലനകാലഘട്ടത്തിൽ നടത്തിയ പരീക്ഷകളിൽ മികച്ച ഔട്ട് ഡോർ– ശിവപ്രസാദ്, മികച്ച ഇൻഡോർ– ബി ഷിബു, കെ എ അനസ്, ഷൂട്ടിങ് – ശിവപ്രസാദ്, ബെസ്റ്റ് ഓൾ റൗണ്ടർ –ശിവപ്രസാദ് എന്നിവർക്ക് പരേഡ് മൈതാനിയിൽ മുഖ്യമന്ത്രി പുരസ്കാരങ്ങൾ നൽകി.
from Kerala || Deshabhimani Online News https://ift.tt/2OVsMEi
via IFTTT
No comments:
Post a Comment