ഇ വാർത്ത | evartha
അമൃത്സർ ട്രെയിൻ ദുരന്തം: ലോക്കോ പൈലറ്റിെൻറ അറസ്റ്റ് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിൽ
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ െട്രയിൻ പാഞ്ഞുകയറി 61 പേർ മരിച്ച സംഭവത്തിൽ ലോക്കോ പൈലറ്റിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജോദ പഥക് റെയിൽ പാതയിൽ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിക്കുന്നു. നാട്ടുകാർ റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണെന്നും പാത ഒഴിഞ്ഞുകൊടുക്കാൻ തയാറാകുന്നില്ലെന്നും െപാലീസ് പറഞ്ഞു. ശനിയാഴ്ച മുതലാണ് നാട്ടുകാർ സമരം തുടങ്ങിയത്.
പ്രദേശം കനത്ത പൊലീസ് വലയത്തിലാണ്. ദ്രുതകർമ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിൽ മരിച്ച 61 പേരിൽ 40 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം നടത്തുകയാണെന്നും പ്രാദേശിക അധികൃതർ അറിയിച്ചു.
ദസറ ആഘോഷം കാണുന്നതിനായി റെയിൽ പാളത്തിൽ കയറി നിന്ന ആളുകളുടെ മേൽ െട്രയിൻ പാഞ്ഞുകയറിയായിരുന്നു അപകകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം അപകട സ്ഥലം സന്ദർശിച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2ytzwPx
via IFTTT
No comments:
Post a Comment