ഇ വാർത്ത | evartha
ശബരിമലയിൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും- ഡി.ജി.പി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ശബരിമലയിൽ സുരക്ഷ ഏർപ്പെടുത്തുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംഭവത്തെ കുറിച്ച് ക്ഷേത്രനട അടച്ചതിന് ശേഷം വിലയിരുത്തുമെന്നും ബെഹ്റ പറഞ്ഞു.
അതേസമയം മുതിർന്ന ഉദ്യോഗസ്ഥർക്കാണ് ശബരിമലയുടെ സുരഷാ ചുമതല നൽകിയിരിക്കുന്നത്. അവർ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും ഡി.ജി.പി പറഞ്ഞു.
ശബരിമലയിലെ അടുത്ത സീസൺ പൊലീസിന് വെല്ലുവിളിയാണെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു. സോളാർ കേസുമായി ബന്ധപ്പെട്ട് ലഭിച്ച ലൈംഗിക പീഡന പരാതിയിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സോളാർ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കേസിൽ നിയമം നിയമത്തിെൻറ വഴിക്ക് പോകുമെന്നും ബെഹ്റ പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2q5A61n
via IFTTT
No comments:
Post a Comment