കർമശ്രേഷ്ഠ പുരസ‌്കാരം ഡോ. പി കെ വാരിയർക്ക‌് സമ്മാനിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

കർമശ്രേഷ്ഠ പുരസ‌്കാരം ഡോ. പി കെ വാരിയർക്ക‌് സമ്മാനിച്ചു


കോട്ടക്കൽ
എംകെആർ ഫൗണ്ടേഷന്റെ കർമശ്രേഷ്ഠ പുരസ‌്കാരം കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിങ‌് ട്രസ്റ്റി ഡോ. പി കെ വാരിയർക്ക‌്  എം ടി വാസുദേവൻ നായർ സമ്മാനിച്ചു. 1,50,000 രൂപയും മെമെന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ‌് പുരസ‌്കാരം. 

‘കർമം’ വിഷയത്തിൽ ഡോ. എം വി നാരായണൻ പ്രഭാഷണം നടത്തി. സാറാ ജോസഫ‌് കർമ അവാർഡ‌് നിരൂപണം നിർവഹിച്ചു. എംകെആർ ഫൗണ്ടേഷൻ അട്ടപ്പാടി ആദിവാസി മേഖലയിൽ നടത്തുന്ന പുനരധിവാസ പദ്ധതിയുടെ പ്രഖ്യാപനം വി കെ ശ്രീരാമൻ നിർവഹിച്ചു. ചെയർമാൻ ഉള്ളാട്ടിൽ അച്ചു കർമ അവാർഡ‌് ദർശനം പരിചയപ്പെടുത്തി. എംഡി യു തിലകൻ സ്വാഗതവും ഡയറക്ടർ യു രാഗിണി നന്ദിയും പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2yBtw6w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages