ഇടുക്കി > രക്തസാക്ഷി അഭിമന്യുവിന്റെ ദീപ്ത സ്മരണയില്‍ ഡിവൈഎഫ്‌ഐ 14ാമത് ഇടുക്കി ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. സമ്മേളനത്തോടനുബന്ധിച്ച് നടന്ന രക്തസാക്ഷി കുടുംബങ്ങളെ ആദരിക്കല്‍ ചടങ്ങില്‍ അഭിമന്യുവിന്റെതടക്കം നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു.
ഞായറാഴ്ച രാവിലെ ഒമ്പതിന് അഭിമന്യു നഗറില്‍(പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍) സമ്മേളനത്തിന് പതാക ഉയര്‍ന്നു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ എ റഹിം, എസ് സതീഷ്, വി പി റജീന എന്നിവര്‍ പങ്കെടുക്കും. സമ്മേളനം 15 ന് സമാപിക്കും.
from Kerala || Deshabhimani Online News https://ift.tt/2CeBS7w
via IFTTT
No comments:
Post a Comment