ആധാർ വിധി: കെവൈസി വ്യവസ്ഥയിൽ വ്യക്തതയാവശ്യപ്പെട്ട‌് ഐബിഎ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ആധാർ വിധി: കെവൈസി വ്യവസ്ഥയിൽ വ്യക്തതയാവശ്യപ്പെട്ട‌് ഐബിഎ

കൊച്ചി
ബാങ്ക‌് അക്കൗണ്ടുകൾക്ക‌് ആധാർ നിർബന്ധമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ‌്ചാത്തലത്തിൽ ബാങ്ക‌് കെവൈസി (നോ യുവർ കസ‌്റ്റമർ) വ്യവസ്ഥകൾ പുതുക്കി വ്യക്തമായ മാർഗനിർദേശമാവശ്യപ്പെട്ട‌് ഇന്ത്യൻ ബാങ്ക‌്സ‌് അസോസിയേഷൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി 10ന‌് റിസർവ‌് ബാങ്ക‌ിന‌് ഐബിഎ കത്തയച്ചു. ബാങ്ക‌് അക്കൗണ്ടുകൾക്ക‌് ആധാർ നിർബന്ധമല്ലെങ്കിലും സർക്കാരിന്റെയോ സർക്കാർ  അംഗീകൃത ഏജൻസികളുടെയോ ക്ഷേമ ധനസഹായ പദ്ധതികൾക്ക‌്(ഡിബിടി) ആധാർ വേണമെന്ന നിബന്ധന  നിലനിൽക്കുന്നുണ്ട‌്. സുപ്രീംകോടതി വിധിയുടെ പശ‌്ചാത്തലത്തിൽ ഇത്തരം ക്ഷേമപദ്ധതികൾക്ക‌് വേണ്ടി ആധാർ ഗുണഭോക്താവിൽനിന്ന‌് നിർബന്ധമായി വാങ്ങുന്നതിന്റെ നിയമസാധുതയിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെന്നാണ‌് ഐബിഎ പറയുന്നത‌്.

ഇകെവൈസി വ്യവസ്ഥയിൽ 2013ലെ ആർബിഐ സർക്കുലർ പ്രകാരം ആധാർ ഒരു നിർബന്ധ തിരിച്ചറിയൽ രേഖയാക്കിയിരുന്നു. സുപ്രീംകോടതി വിധി വന്നതോടെ ആധാർ കെവൈസിയിലെ നിർബന്ധിത രേഖയല്ലാതായി. ആധാർ വിവരങ്ങൾ ബാങ്ക‌് പങ്കുവയ‌്ക്കാൻ താൽപ്പര്യമില്ലാത്തവർക്ക‌് ഇതിനകം കൊടുത്ത വിവരം പിൻവലിക്കാം. എന്നാൽ കെവൈസി പാലിക്കാനായി കൊടുത്ത ഏകരേഖ ആധാർ ആണെങ്കിൽ അത‌് പിൻവലിക്കുന്നതോടെ അക്കൗണ്ട‌് പ്രാബല്യമില്ലാത്തതാകും. അത‌് പ്രാബല്യത്തിലാക്കാൻ കെവൈസിയിൽ പറയുന്ന മറ്റേതെങ്കിലും രേഖകൾ ഹാജരാക്കേണ്ടിയും വരും. കെവൈസിയിൽ മറ്റ‌് തിരിച്ചറിയൽ രേഖകൾ നൽകിയിട്ടുള്ളവർക്ക‌് ആധാർ പിൻവലിച്ചാലും കുഴപ്പമില്ല.

2018 മാർച്ച‌് 31നകം എല്ലാ ബാങ്ക‌് ഉപയോക്താക്കളും ആധാർ ബാങ്ക‌് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കണമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത‌്. അതനുസരിച്ച‌്  അക്കൗണ്ടുടമകൾക്ക‌് ആധാർ സേവനം നൽകുന്നതിനായി 6811 ബാങ്കിങ‌് ശാഖകളിൽ ആധാർ എൻറോൾമെന്റും തുടങ്ങി. പാൻകാർഡ‌്, ആധാർ എന്നിവയുണ്ടെങ്കിലേ അക്കൗണ്ടുകൾ തുറക്കാനാകൂ എന്നായിരുന്നു നിർദേശം. റിസർവ‌് ബാങ്ക‌് ഇതുസംബന്ധിച്ച വ്യക്തമായ മാർഗനിർദേശം തരുന്നതുവരെ നിലവിലുണ്ടായിരുന്ന കെവൈസി നിർദേശങ്ങൾ പാലിക്കേണ്ടിവരും എന്നാണ‌് ഐബിഎ പറയുന്നത‌്. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻകാർഡ‌് അലോട്ട‌്മെന്റിനും ആധാർ നിർബന്ധമാക്കിയിട്ടുണ്ട‌്.

ഈ വർഷം മാർച്ച‌് രണ്ടുവരെ രാജ്യത്ത‌് 87.79 കോടി ഉപയോക്താക്കൾ ബാങ്ക‌് അക്കൗണ്ട‌് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട‌്. പാൻകാർഡ‌് ബാങ്ക‌് അക്കൗണ്ടുമായി ബന്ധിച്ചവരുടെ എണ്ണം രാജ്യത്ത‌് 16.65 കോടിയാണ‌്.  2017 മാർച്ച‌് 31ന‌് അവസാനിച്ച സാമ്പത്തിക വർഷം രാജ്യത്ത‌് 151.74 കോടി ബാങ്ക‌് അക്കൗണ്ടുകളാണുണ്ടായിരുന്നത‌്. രാജ്യത്തെ കറന്റ‌്, സേവിങ‌്സ‌് അക്കൗണ്ടുകളിലായി 114 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2yk1rBl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages