തിരുവനന്തപുരം
പട്ടാളം വന്നു വെടിവച്ചാലും സ‌്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കില്ലെന്ന‌് കോൺഗ്രസ‌് പ്രചാരണവിഭാഗം തലവൻ കെ മുരളീധരൻ. കോൺഗ്രസ‌് വിശ്വാസികൾക്കൊപ്പമാണ‌്. വരുംദിവസങ്ങളിൽ സമരം ശക്തിപ്പെടുത്തും. സമരപരിപാടികൾ തീരുമാനിക്കുന്നതിന‌് ഞായറാഴ‌്ച രാഷ‌്ട്രീയകാര്യ സമിതി ചേരും.
ശബരിമലയിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭത്തിൽ കോൺഗ്രസുകാർ സജീവമായി പങ്കെടുക്കുന്നുണ്ട‌്. കൊടിയും ബാനറും ഉപയോഗിക്കരുതെന്ന‌് പ്രവർത്തകർക്ക‌് കർശന നിർദേശം നൽകിയിട്ടുണ്ട‌്. എങ്കിലും ശബരിമലയിൽ പ്രവേശിക്കുന്ന സ‌്ത്രീകളെ തടയാൻ കോൺഗ്രസുകാർ മുന്നിൽത്തന്നെയുണ്ട‌്.‐ മുരളീധരൻ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2J7sGDi
via IFTTT
No comments:
Post a Comment