തുഴയാനൊരുങ്ങി ‘പ്രളയാക്ഷരങ്ങൾ’ ; തുക ദുരിതാശ്വാസനിധിയിലേക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

തുഴയാനൊരുങ്ങി ‘പ്രളയാക്ഷരങ്ങൾ’ ; തുക ദുരിതാശ്വാസനിധിയിലേക്ക‌്


 
തൃശൂർ
‘'നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ ദേവൻ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. വെള്ളം സർവത്ര ജലം. ക്ഷേത്രത്തിലെ മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകൾ, പട്ടികൾ, പൂച്ചകൾ, ആട്, കോഴി തുടങ്ങി വളർത്തുമൃഗങ്ങളും. എല്ലാം ഐകമത്യമായി ഇവിടെ കഴിയുന്നു. ഒരു ശണ്ഠയുമില്ല'’.  തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ'നിന്നുള്ള വരികളാണിത്. 'ഇരിക്കൂർവരെ കാട്ടാനയും മലമ്പാമ്പും വൻമരങ്ങളും കുത്തിയൊലിച്ച് ചാടിവരുന്ന പ്രവാഹത്തെ മുറിച്ച് ഇരുകരയിലേക്കും പ്രാണനെ പണയംവച്ചാണ് രക്ഷാപ്രവർത്തനങ്ങൾക്കായി തുഴഞ്ഞെത്തിച്ചേർന്നത്'. മൊയാരത്ത് ശങ്കരന്റെ ആത്മകഥയിലെ വിവരണങ്ങളാണിത്. 1924ലെ പ്രളയാനുഭവങ്ങൾ കേരളീയ സാഹിത്യത്തിൽ ഏറെ അടയാളപ്പെട്ടിട്ടുണ്ട്. ആ രചനകൾക്കൊപ്പം 2018‐ലെ പ്രളയം പഠിപ്പിപ്പിച്ച  അക്ഷരപാഠങ്ങളും കോർത്തിണക്കി കേരളത്തെ വീണ്ടെടുക്കാനുള്ള അക്ഷരത്തോണിയൊരുങ്ങുകയാണ്. കേരള സാഹിത്യ അക്കാദമിയും  സാംസ്കാരികസ്ഥാപനങ്ങളും സംസ്ഥാനസർക്കാരും ചേർന്ന് സാംസ്കാരികപദ്ധതിയുടെ ഭാഗമായി 'പ്രളയാക്ഷരങ്ങൾ' എന്ന  പുസ്തകം ഒരുക്കുന്നു. പുസ്തകംവിറ്റ് ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസഫണ്ടിലേക്ക‌് നൽകും. 

ജനങ്ങൾ ഒറ്റമനസ്സോടെ ഒരുമിച്ച് നിന്നാൽ ഏതു കൊടിയ ദുരന്തത്തെയും അതിജീവിക്കാൻ കഴിയുമെന്നതാണ് പ്രളയപാഠമെന്ന് മുഖ്യമന്ത്രി പിണറായിയുടെ സന്ദേശത്തോടെയാണ് തുടക്കം. അക്കാദമി പ്രസിഡന്റ് വൈശാഖൻ മാനവികതയുടെ തീർഥത്തിൽ 1946‐ലെ വെള്ളപ്പൊക്കത്തിന്റെ നേരനുഭവം പറയുന്നു. 'ഒരു രാത്രിയിൽ ഉറങ്ങിക്കിടന്ന ഞങ്ങൾ കുട്ടികളെ അച്ഛൻ വിളിച്ചുണർത്തിയപ്പോൾ വെള്ളം ഞങ്ങൾ കിടന്നുറങ്ങിയിരുന്ന കട്ടിലിന്റെ താഴെവരെ എത്തിയിരുന്നു. അയൽപക്കക്കാരുമൊക്കെ സഹകരിച്ച് കുട്ടികളെ തോളിൽ കയറ്റി കുന്നിൻമുകളിലെ അണ്ണാച്ചിയുടെ വീട്ടിലെത്തിച്ചു. ഇവിടെ നാലഞ്ചുകുടുംബക്കാർ അഭയം തേടിയെത്തി. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉണ്ടായിരുന്നു. പലയിടത്തായി അടുപ്പുകൾ കൂട്ടി എല്ലാവരും പാചകംചെയ്തു'. ഈ വരികൾ ഒന്നിച്ചു നിന്ന് മുന്നോട്ടുപോക്കിനുള്ള സന്ദേശമാണ്. എം ടിയുടെ നാലുകെട്ടിൽ നാലഞ്ചുദിവസമായുള്ള മഴയും ആകാശത്തിന്റെ മുഖംകറുക്കുന്നതും കാണാം. പി ഭാസ്കരന്റെ ആത്മകഥാ ഭാഗത്തിലെ പൈതൃകത്തിലും  ചെറുകാടിന്റെ വെള്ളപ്പൊക്കത്തിലും 99ലെ വെള്ളപ്പൊക്കം പരാമർശിക്കുന്നു. ഡോ. കെ എസ് രവികുമാറിന്റെ 'പ്രളയകാലത്ത് വെള്ളപ്പൊക്കത്തിൽ വായിക്കുമ്പോൾ' എന്ന ലേഖനവും ഏറെ പ്രസക്തം.

പ്രളയം കടന്നുവരുന്ന നോവൽഭാഗങ്ങളും ആത്മകഥാഭാഗങ്ങളും കവിതയും അനുഭവങ്ങളും അഭിമുഖവും ഫേസ്ബുക്ക് കുറിപ്പുകൾവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രളയകാലത്ത്  മാധ്യമങ്ങളും നവമാധ്യമ പ്രവർത്തനവും വരച്ചുകാട്ടുന്നു.  മലയാളസിനിമയിൽ പ്രളയം വിരിച്ചിട്ട ചലച്ചിത്രരേഖയാണ്  സി എസ് വെങ്കിടേശ്വരന്റെ അന്വേഷണം. സുഭാഷ്ചന്ദ്രന്റെയും മ്യൂസ്മേരി ജോർജിന്റെയും ചിത്രകാരൻ കെ ജി ബാബുവിന്റെയുമടക്കം പ്രളയത്തിന്റെ നേർസാക്ഷ്യങ്ങളുണ്ട്.

പ്രളയം സാംസ്കാരികമായ ശേഷിപ്പുകളും സാക്ഷ്യപത്രങ്ങളും പ്രമാണങ്ങളും  നശിപ്പിച്ചു. സാംസ്കാരികമനസ്സിന്  മുറിവുകളുമുണ്ടാക്കി. ഇവ വീണ്ടെടുക്കുന്നതിനുകൂടിയാണ് പുസ്തകം പുറത്തിറങ്ങുന്നത്. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് പുസ്തകമെന്ന ആശയം മുന്നോട്ടുവച്ചത്. മന്ത്രിമാരായ എ കെ ബാലൻ, എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ എന്നിവരും ഒട്ടേറെ സാംസ്കാരിക പ്രവർത്തകരും കൂടിച്ചേർന്നപ്പോൾ പുസ്തകം യാഥാർഥ്യമായി. എൻ രാധാകൃഷ്ണൻ നായർ എഡിറ്ററും എൻ രാജൻ ഗസ്റ്റ്  എഡിറ്ററുമാണ്.  200 രൂപയാണ് വില. 25,000 കോപ്പി ആദ്യഘട്ടം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യം. ഇത് വിറ്റ് ലഭിക്കുന്ന പണം പുനർനിർമാണത്തിന് വിനിയോഗിക്കും. 29ന് രാവിലെ പത്തിന് തൃശൂർ  ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും.



from Kerala || Deshabhimani ​Online ​News https://ift.tt/2D34Mc4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages