ദേശേർ കഥ പൂട്ടിക്കൽ: അമിതാധികാര നടപടി - എഡിറ്റേഴ‌്സ‌് ഗിൽഡ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

ദേശേർ കഥ പൂട്ടിക്കൽ: അമിതാധികാര നടപടി - എഡിറ്റേഴ‌്സ‌് ഗിൽഡ‌്

ന്യൂഡൽഹി > ത്രിപുരയിൽ ഇടതുപക്ഷ ദിനപത്രമായ ദേശേർ കഥ ബിജെപി സർക്കാർ പൂട്ടിച്ചതിനെതിരെ പ്രതിഷേധം ശക്തം. പത്രത്തിന്റെ രജിസ‌്ട്രേഷൻ റദ്ദാക്കിയുള്ള ഉത്തരവ‌് അടിയന്തരമായി പിൻവലിക്കണമെന്ന‌് എഡിറ്റേഴ‌്സ‌് ഗിൽഡ‌് ഓഫ‌് ഇന്ത്യ ആവശ്യപ്പെട്ടു. ആന്ധ്രയിൽ മാധ്യമപ്രവർത്തകരുടെ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിജയവാഡയിലടക്കം പലയിടത്തും പ്രതിഷേധപ്രകടനം നടത്തി.

സർക്കാർ വിലക്കിനെതുടർന്ന‌് ദേശേർ കഥ ബുധനാഴ‌്ചയും പുറത്തിറങ്ങിയില്ല. സർക്കാരിന്റെയും ആർഎൻഐയുടെയും നടപടിക്കെതിരെ നിയമപരമായി നീങ്ങാനാണ‌് മാനേജ‌്മെന്റ‌് തീരുമാനം. ദേശേർ കഥ എഡിറ്ററായിരുന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഗൗതം ദാസ‌് ഡൽഹിയിലെത്തി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരുമായി ചർച്ച നടത്തി.

പത്രത്തിന‌് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ പുരോഗമനാശയങ്ങളും വാർത്തകളും ജനങ്ങളിലെത്തിക്കാൻ എഡിറ്റോറിയൽ വിഭാഗം ബദൽമാർഗങ്ങൾ ആരായുന്നുണ്ട‌്. വ്യാഴാഴ‌്ച മുതൽ വാർത്തകൾ ലഘുലേഖാരൂപത്തിൽ വായനക്കാരിലെത്തിക്കും. ഒപ്പം പ്രത്യേക ഓൺലൈൻ പോർട്ടലിനെക്കുറിച്ചും ആലോചനയുണ്ട‌്. നിലവിൽ ഓൺലൈനിൽ ഇ–പേപ്പർ മാത്രമാണ് നൽകിയിരുന്നത‌്.

വിലക്കേർപ്പെടുത്തിയതിനോട‌് പ്രതികരിക്കാൻ ആർഎൻഐ  തയ്യാറായിട്ടില്ല. കലക്ടറുടെ നിർദേശപ്രകാരമാണ‌് പുതുക്കിയ രജിസ‌്ട്രേഷൻ പിൻവലിച്ചതെന്ന‌് ആർഎൻഐ വൃത്തങ്ങൾ ദേശാഭിമാനിയോട‌് പറഞ്ഞു. രജിസ‌്ട്രേഷൻ പുതുക്കലിന‌് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും ദേശേർ കഥ പാലിച്ചിരുന്നുവെന്നും കലക്ടറുടെ നിർബന്ധംകൊണ്ടുമാത്രം പിൻവലിച്ചതാണെന്നും ആർഎൻഐ വൃത്തങ്ങൾ വ്യക്തമാക്കി.

ദേശേർ കഥ പൂട്ടിച്ചതിനെതിരായുള്ള പ്രതിഷേധറാലിക്ക‌് അഗർത്തലയിൽ പൊലീസ‌് അനുമതി നിഷേധിച്ചു. വിജയവാഡ, കാക്കിനഡ എന്നിവിടങ്ങളിലും മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. എൻഎജെ, എപിഡബ്ല്യുജെഎഫ‌്, എപിബിജെഎ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. ഡൽഹി ത്രിപുരാഭവന‌് മുന്നിൽ വെള്ളിയാഴ‌്ച മാധ്യമപ്രവർത്തകർ പ്രതിഷേധിക്കും.

ദേശേർ കഥയുടെ രജിസ‌്ട്രേഷൻ പിൻവലിച്ച നടപടി അപലപനീയമാണെന്ന‌് എഡിറ്റേഴ‌്സ‌് ഗിൽഡ‌് പ്രസ‌്താവനയിൽ പറഞ്ഞു. അനധികൃതമായി ഉടമസ്ഥത മാറ്റിയെന്നാരോപിച്ചാണ‌് ര‌ജിസ‌്ട്രേഷൻ റദ്ദാക്കൽ. എഡിറ്ററുടെയും പ്രിന്ററുടെയും മറ്റും പേരുവിവരങ്ങളിൽ വൈരുധ്യം ആരോപിച്ച‌് രജിസ‌്ട്രേഷൻ റദ്ദാക്കുന്നത‌് അങ്ങേയറ്റത്തെ അമിതാധികാരനടപടിയാണ‌്. മാധ്യമസ്വാതന്ത്ര്യത്തെ ഞെരുക്കുന്ന കിരാതനടപടികൂടിയാണിത‌്. രജിസ‌്ട്രേഷൻ റദ്ദാക്കിയുള്ള ഉത്തരവ‌് എത്രയുംവേഗം പിൻവലിക്കണം. തീരുമാനം രാഷ്ട്രീയ പ്രേരിതമാണോയെന്ന‌് പരിശോധിക്കാൻ വിശദ അന്വേഷണത്തിന‌് സർക്കാർ ഉത്തരവിടണമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2DWFldm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages