കേരള ബാങ്ക‌ിന‌് അനുമതി; മാർച്ച് 31 നുമുമ്പ‌് നടപടികൾ പൂർത്തീകരിക്കണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

കേരള ബാങ്ക‌ിന‌് അനുമതി; മാർച്ച് 31 നുമുമ്പ‌് നടപടികൾ പൂർത്തീകരിക്കണം

തിരുവനന്തപുരം > കേരള ബാങ്ക് രൂപീകരണവുമായി മുന്നോട്ടുപോകാൻ റിസർവ് ബാങ്ക്  തത്വത്തിൽ അംഗീകാരം നൽകി. ഇത‌്സംബന്ധിച്ച‌് ബുധനാഴ‌്ച  സംസ്ഥാന സർക്കാരിന‌് റിസർവ് ബാങ്കിന്റെ കത്ത‌് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിസർവ് ബാങ്ക് മാനദണ്ഡപ്രകാരമുള്ള സാമ്പത്തികവും നിയമപരവും ഭരണപരവുമായ വ്യവസ്ഥകൾ പാലിച്ച‌് 2019 മാർച്ച് 31നുമുമ്പ‌്  നടപടികൾ പൂർത്തീകരിക്കണം. ഇക്കാര്യം റിസർവ് ബാങ്കിനെ ബോധ്യപ്പെടുത്തി അന്തിമാനുമതിയും തുടർ ലൈസൻസിങ‌് നടപടികളും സാധ്യമാക്കണമെന്നും കത്തിൽ നിർദേശമുണ്ട‌്.

കേരള ബാങ്കിനെതിരെ ചില കേന്ദ്രങ്ങൾ നടത്തിയ നീക്കങ്ങളെ മറികടന്നാണ‌് അംഗീകാരം നേടിയതെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യങ്ങളെയും എതിർക്കുന്ന ചിലർ ഇക്കാര്യത്തിലും റിസർവ‌് ബാങ്കിന‌് കത്തയച്ചു. ഒരാൾ റിസർവ‌് ബാങ്ക‌് ഗവർണർക്ക‌് അയച്ച നാല‌് പേജുള്ള കത്തിൽ അംഗീകാരം നൽകരുതെന്ന‌് ആവശ്യപ്പെട്ടു. മറ്റ‌് പല പേരുകളിലും കത്തയച്ചു. ചില പേരുകൾ വ്യാജമാണ‌്. ചിലത‌് യഥാർഥ പേരുകാരാണെങ്കിലും  അവർ അങ്ങനെ കത്തയച്ചില്ലെന്നാണ‌് അറിയിച്ചത‌്‌.

ഇത്തരത്തിൽ വ്യാജകത്തയച്ചതിനെക്കുറിച്ച‌് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

റിസർവ‌് ബാങ്ക‌് വ്യവസ്ഥകൾ പാലിക്കാൻ തുടർനടപടി
കേരള ബാങ്ക‌് യാഥാർഥ്യമാക്കാൻ തത്വത്തിൽ അനുമതി നൽകിയ റിസർവ‌് ബാങ്ക‌് മുന്നോട്ട‌ുവച്ച വ്യവസ്ഥകൾ പാലിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സഹകരണ ബാങ്ക‌്, ജില്ലാ ബാങ്ക‌് എന്നിവയുടെ  ലയനം നടത്തുമ്പോൾ കേരള സഹകരണ നിയമവും ചട്ടവും സമ്പൂർണ്ണമായും പാലിക്കണം. ലയനത്തെ സ്റ്റേ ചെയ്തുകൊണ്ടോ നിരോധിച്ചുകൊണ്ടോ കോടതിവിധികൾ ഒന്നും ഇല്ലെന്ന‌് ഉറപ്പുവരുത്തണം.

സംസ്ഥാന സഹകരണബാങ്കും ജില്ലാബാങ്കുകളും ലയനപദ്ധതി തയ്യാറാക്കി അംഗങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കണം. ജനറൽ ബോഡി മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ ലയനപ്രമേയം പാസാക്കണം. ജില്ലാബാങ്കുകളും സംസ്ഥാന സഹകരണബാങ്കും സംസ്ഥാന സർക്കാരും  ധാരണാപത്രം ഒപ്പുവയ്ക്കണം. ലയിപ്പിച്ച് രൂപീകരിക്കുന്ന ബാങ്കിന്റെ ബാലൻസ് ഷീറ്റ് നിയമപരമായ ആവശ്യങ്ങൾ നിർവ്വഹിക്കാൻ ശേഷിയുള്ളതും ജനങ്ങൾക്ക് എല്ലാവിധ സേവനങ്ങളും നൽകാനുള്ള വിവിധ അനുമതികൾക്ക് പര്യാപ്തവുമായിരിക്കണം– തുടങ്ങിയവയാണ‌്  പ്രധാന വ്യവസ്ഥകളെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Izs8WB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages