സ്വതന്ത്രമായ ജുഡീഷ്യറിക്ക‌് ജുഡീഷ്യൽ കമീഷൻ ആവശ്യം : ലോയേഴ‌്സ‌് യൂണിയൻ സെമിനാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

സ്വതന്ത്രമായ ജുഡീഷ്യറിക്ക‌് ജുഡീഷ്യൽ കമീഷൻ ആവശ്യം : ലോയേഴ‌്സ‌് യൂണിയൻ സെമിനാർ

കണ്ണൂർ
ഭരണഘടന സംരക്ഷിക്കാനും സ്വതന്ത്രമായ ജുഡീഷ്യറിയുണ്ടാകാനും രാജ്യത്ത‌് ജുഡീഷ്യൽ കമീഷൻ ആവശ്യമാണെന്ന‌് ഓൾ ഇന്ത്യ ലോയേഴ‌്സ‌് യൂണിയൻ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. നവ ഉദാരവൽകരണകാലത്ത‌് നിയമങ്ങളൊക്കെ കോർപറേറ്റുകൾക്ക‌് അനുകൂലമായി മാറ്റപ്പെടുമ്പോൾ സാധരണക്കാർക്ക‌്  നീതി ഉറപ്പാക്കാൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ജഡ‌്ജിമാർ തലപ്പ‌ത്ത‌് വരേണ്ടതുണ്ടെന്നും ചർച്ചയിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.  

‘ജുഡീഷ്യറിയിൽ ദേശീയ ജുഡീഷ്യൽ കമീഷന്റെ പ്രസക്തി’ എന്ന വിഷയത്തിൽ നായനാർ അക്കാദമിഹാളിൽ  നടന്ന സെമിനാർ   മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ‌്ഘാടനം ചെയ‌്തു. ജഡ‌്ജിമാർ അക്കാദമിക പാണ്ഡിത്യത്തിനപ്പുറം ജനാധിപത്യവും മതേതരത്വവും  സോഷ്യലിസവും ഉയർത്തിപിടിക്കുന്നവരായിരിക്കണം, എങ്കിൽമാത്രമേ പുരോഗമനപരമായ മാനുഷികമൂല്യങ്ങൾ ഉയർത്തിപിടിക്കാനും സ്വതന്ത്ര നീതിനിർവഹണത്തിനും കഴിയുകയുള്ളൂവെന്നും  ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും കേരള അഡ്വക്കറ്റ‌് ജനറലുമായ സി പി സുധാകരപ്രസാദ‌് പറഞ്ഞു.   മികവിന‌് പകരം  സ്വജനപക്ഷപാതവും സർക്കാരുകളുടെ താൽപര്യവും അനുസരിച്ച‌് ജഡ‌്ജിമാരെ നിയമിക്കുന്ന പ്രവണത വർധിക്കുന്നതായും സംസാരിച്ചവർ ചൂണ്ടിക്കാട്ടി. .

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ  പി വി  സുന്ദ്രേനാഥ‌്  വിഷയം അവതരിപ്പിച്ചു.  എം  എസ‌് സജി, ഡയറക്ടർ ജനറൽ ഓഫ‌് പ്രോസിക്യൂഷൻ സി ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു.  യൂണിയൻ സംസ്ഥാന വൈസ‌് പ്രസിഡന്റ‌് കെ വിജയകുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി  വിനോദ‌്കുമാർ ചമ്പളോൻ നന്ദിയും പറഞ്ഞു.

സംഘടനാ ശിൽപശാലയിൽ  സി പി സുധാകരപ്രസാദ‌് അധ്യക്ഷനായി‌. സംസ്ഥാന സെക്രട്ടറി ബി രാജേന്ദ്രൻ, പബ്ലിക‌് പ്രോസിക്യൂട്ടർ ബി പി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.  ലോയേഴ‌്സ‌്  യൂണിയൻ ജില്ലാ പ്രസിഡന്റ‌് കെ അജിത‌്കുമാർ സ്വാഗതവും പി കെ അൻവർ നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2AaxDIC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages