ലോകബാങ്ക‌് സംഘം നാളെ വീണ്ടും കേരളത്തിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ലോകബാങ്ക‌് സംഘം നാളെ വീണ്ടും കേരളത്തിൽ




പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പഠനത്തിന‌് വീണ്ടും ലോകബാങ്ക‌് സംഘമെത്തുന്നു. ചൊവ്വാഴ‌്ച കേരളത്തിലെത്തുന്ന സംഘം രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ‌്ച നടത്തും. 25 വരെ കേരളത്തിൽ തങ്ങുന്ന സംഘം വിവിധ മന്ത്രിമാരുമായുംചർച്ച നടത്തും. നേരത്തെ പ്രളയബാധിത മേഖലകളിൽ സന്ദർശനം നടത്തിയ പ്രതിനിധികൾ പ്രാഥമിക റിപ്പോർട്ട‌് മുഖ്യമന്ത്രിക്ക‌് സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട‌് തയ്യാറാക്കലാണ‌് സന്ദർശനത്തിന്റെ ലക്ഷ്യം. ആവശ്യമെങ്കിൽ വീണ്ടും പ്രളയബാധിത മേഖലയിൽ സന്ദർശനം നടത്തും. റിപ്പോർട്ട‌് സംബന്ധിച്ച‌് കഴിഞ്ഞയാഴ‌്ച ഡൽഹിയിൽ ലോകബാങ്ക‌് പ്രതിനിധികളും ധനകാര്യ സെക്രട്ടറിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. പ്രളയത്തിൽ 25000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. അന്തിമ റിപ്പോർട്ട‌് 25നകം സമർപ്പിക്കും.

പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിമിക്കുന്നതിന‌് 2600 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന‌ാണ‌് ലോകബാങ്ക‌്–എഡിബി സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത‌്. പത്തു ജില്ലയിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ചും കലക്ടർമാരുമായി ചർച്ച നടത്തിയുമാണ് നാശനഷ്ടം വിലയിരുത്തിയത്. 

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പ്രത്യേകനയം വേണമെന്ന് പ്രാഥമിക റിപ്പോർട്ട‌് ശുപാർശ ചെയ‌്തിരുന്നു. കുട്ടനാട്ടിലെ പുനർനിർമാണത്തിന് പ്രത്യേകം സമീപനം വേണം. അവിടെ പ്രളയം തടയാനുള്ള പദ്ധതി വേണം. കുട്ടനാട്, കോൾനിലങ്ങൾ, മലയോരമേഖലകൾ എന്നിങ്ങനെ പരിസ്ഥിതിലോല മേഖലകൾക്ക് പ്രത്യേക അതോറിറ്റി വേണം തുടങ്ങിയ നിർദേശങ്ങളാണ‌് പ്രാഥമിക റിപ്പോർട്ടിൽ ഉണ്ടായിരുന്നത‌്.പ്രളയാനന്തര കേരളത്തെ പുനർനിർമിക്കുന്നതിന‌് ചുരുങ്ങിയത‌് 27000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന‌് കഴിഞ്ഞദിവസം സമർപ്പിച്ച ഐക്യരാഷ‌്ട്രസഭയുടെ പ്രാഥമിക റിപ്പോർട്ടും ചൂണ്ടിക്കാട്ടിയിരുന്നു. യുഎൻ നേതൃത്വത്തിലുള്ള 12 രാജ്യാന്തര ഏജൻസികളാണ‌് റിപ്പോർട്ട‌് തയ്യാറാക്കിയത‌്. 72 വിദഗ‌്ധർ പ്രളയബാധിത ജില്ലകൾ സന്ദർശിച്ചാണ‌് റിപ്പോർട്ട‌് തയ്യാറാക്കിയത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2QLM8bo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages