തിരുവനന്തപുരം
ശബരിമല പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പ്രശ‌്നത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള ഡൽഹിയിൽ പോയാണ‌് സംസാരിക്കേണ്ടതെന്ന‌് കോൺഗ്രസ‌് പ്രവർത്തക സമിതി അംഗം എ കെ ആന്റണി. കേരളത്തിൽ അക്രമങ്ങൾക്ക‌് നേതൃത്വം നൽകുകയല്ല വേണ്ടത‌്.
പ്രശ‌്നത്തിൽ ബിജെപിയുടെയും ആർഎസ‌്എസിന്റെയും നിലപാടുകളിൽ ആത്മാർഥതയുണ്ടെങ്കിൽ 24 മണിക്കൂറിനകം പരിഹാരമുണ്ടാക്കാനാകും. ആർഎസ‌്എസിന‌് നിർണായക സ്വാധീനമുള്ള കേന്ദ്ര സർക്കാരിനോട‌് വിധി മറികടക്കാൻ ഓർഡിനൻസ‌് കൊണ്ടുവരാൻ ആവശ്യപ്പെടാം. അതിനുപകരം ഇവിടെ അക്രമം അഴിച്ചുവിടുകയാണ‌്. കോൺഗ്രസ‌് ബൂത്തുതല യോഗങ്ങളുടെ സംസ്ഥാനതല ഉദ‌്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
from Kerala || Deshabhimani Online News https://ift.tt/2J9kMt9
via IFTTT
No comments:
Post a Comment