തൃശൂർ
എല്ലാ പ്രായത്തിലുമുള്ള സ‌്ത്രീകളെ പ്രവേശിപ്പിച്ച‌് ശബരിമലയിലെ ആചാരങ്ങളിൽ മാറ്റം വരുത്തേണ്ടതാണെന്ന‌് കൊടുങ്ങല്ലൂർ കോവിലകം വലിയ തമ്പുരാൻ കെ രാമവർമരാജ. സ‌്ത്രീപുരുഷ സമത്വം ഉറപ്പാക്കുന്ന സുപ്രീം കോടതിവിധി സംസ്ഥാന സർക്കാർ നടപ്പാക്കണം. ക്ഷേത്രവും പരിസരങ്ങളും പ്രക്ഷോഭങ്ങൾക്കുള്ള സ്ഥലമല്ലെന്നും പന്തളം കൊട്ടാരവുമായും അടുത്ത ബന്ധമുള്ള അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ ആചാരങ്ങൾ കാലാനുസൃതമായി മാറും. അത‌് അനിവാര്യമാണ‌്. അതിനെ തടയാൻ ആർക്കും കഴിയില്ല. ഓരോ ദിക്കിലും പലവിധ ആചാരങ്ങളാണ‌്. ഇതെല്ലാം കാലത്തിനനുസരിച്ച‌് മാറും. ഇതുപ്രകാരം ക്ഷേത്രങ്ങളിൽ മാത്രമല്ല, എല്ലായിടത്തും സ‌്ത്രീപുരുഷസമത്വം അംഗീകരിക്കേണ്ടതാണ‌്. സുപ്രീംകോടതി വിധി ശരിയാണ‌്.
കോടതിവിധി സർക്കാർ നടപ്പാക്കിയില്ലെങ്കിൽ ചീഫ‌് സെക്രട്ടറിയെ ജയലിലിടാൻ കോടതിക്ക‌് അധികാരമുണ്ട‌്. കോടതി ഉത്തരവിട്ടാൽ സർക്കാരിന‌് അത‌് നടപ്പാക്കാനേ കഴിയൂ.
ഇക്കാര്യത്തിൽ സർക്കാരുകൾക്ക‌് ഒരു റോളുമില്ല. സർക്കാർ തങ്ങളുടെ നിലപാട‌് കോടതിയെ അറിയിച്ചിട്ടുണ്ട‌്. കോടതി ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചിട്ടുമുണ്ട‌്. ഈ സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങളെല്ലാം സുപ്രീംകോടതിക്കെതിരെയാണ‌്.
from Kerala || Deshabhimani Online News https://ift.tt/2yqGQLS
via IFTTT
No comments:
Post a Comment