സർക്കാരിനെതിരെ രാഷ്ട്രീയകലാപത്തിന‌് ശ്രമം: എസ‌് ആർ പി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

സർക്കാരിനെതിരെ രാഷ്ട്രീയകലാപത്തിന‌് ശ്രമം: എസ‌് ആർ പി

തലശേരി
ശബരിമലയിലെ സുപ്രീം കോടതി വിധിയെ തുടർന്ന് ആർഎസ്എസ്സും കോൺഗ്രസും ബിജെപിയും  ചേർന്ന് സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയകലാപത്തിന് ശ്രമിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. സി എച്ച് കണാരൻ ദിനാചരണത്തോടനുബന്ധിച്ച് കോടിയേരി പുന്നോലിലും തലശേരി പുതിയബസ്‌സ്റ്റാൻഡിലും ചേർന്ന അനുസ്മരണസമ്മേളനങ്ങളിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഭരണഘടനാ വ്യവസ്ഥയനുസരിച്ച് ആരാധനാ സ്വാതന്ത്ര്യമുൾപ്പെടെ പുരുഷനുള്ള എല്ലാ അധികാരവകാശങ്ങളും സ്ത്രീകൾക്കുമുണ്ടെന്നാണ് സുപ്രീം കോടതിവിധി. ഇത് നടപ്പാക്കാൻ രാജ്യത്തെ എല്ലാവർക്കും   ബാധ്യതയുണ്ട്. വിധി നടപ്പാക്കുന്നതിൽനിന്ന് ഒരു സർക്കാരിനും ഒഴിഞ്ഞുമാറാനാവില്ല. ഒഴിഞ്ഞുമാറിയാൽ അത് നിയമലംഘനമാവും. ഭരണഘടനാപരമായ ഉത്തരവാദിത്തം സംസ്ഥാനസർക്കാർ നിറവേറ്റുമ്പോൾ  അത് പാടില്ല എന്നാണ്  ആർഎസ്എസ്സും അവർക്ക്  കൂട്ടുനിൽക്കുന്ന കോൺഗ്രസും പറയുന്നത്.

ഭരണഘടനാലംഘനത്തിനാണ് കോൺഗ്രസും ബിജെപിയും ആഹ്വാനംചെയ്യുന്നത്. നാളെ നിയമം ലംഘിച്ചുവെന്നും സർക്കാരിന‌് തുടരാൻ അവകാശമില്ല എന്നും അവർ വാദിക്കും.  സുപ്രീം കോടതിയെ സമീപിച്ച് വിധി നടപ്പാക്കാൻ പ്രയാസമുണ്ടെന്നറിയിക്കണമെന്നാണ് മറ്റൊരു വാദം. അങ്ങനെ ചെയ‌്താൽ  നിയമം നടപ്പാക്കാൻ തയ്യാറാവാത്തവർക്ക് അധികാരത്തിൽ തുടരാൻ എന്തവകാശം എന്നതായിരിക്കും കോടതി ചോദിക്കുക.

വിധിക്കെതിരെ എൽഡിഎഫ് സർക്കാർ കോടതിയിൽ പോകണമെന്ന് പറയുന്ന കോൺഗ്രസും ബിജെപിയും  കോടതിയിൽ പോകാത്തത‌് പ്രശ്‌നത്തിലെ അവരുടെ ആത്മാർഥതയില്ലായ്മയാണ് കാണിക്കുന്നത്.  കോടതി വിധിയെ എല്ലാവരും സ്വാഗതം ചെയ‌്തതാണ‌്. പിന്നീട‌് നിലപാട് തിരുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കമാണ്  നടത്തുന്നത്.

ശബരിമല പ്രശ്‌നത്തിൽ ഇരുപതോളം സംഘടനകൾ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്. ആ വിധി വരുന്നതുവരെ  കാത്തുനിൽക്കാതെ  കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് ആർഎസ്എസ്സും കോൺഗ്രസും  നടത്തുന്നത്. 12 വർഷത്തെ നിയമനടപടിക്ക്‌ശേഷമാണ് സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നത്.  എല്ലാം പരിശോധിച്ചാണ‌് കോടതി വിധിപ്രസ‌്താവിച്ചത‌്. വിശ്വാസത്തിന് വേണ്ടിയല്ല, രാഷ്ട്രീയസമരമാണിത്. തെറിവിളിയും കല്ലേറുമായാണോ വിശ്വാസ സംരക്ഷണം.   തെറ്റായ പ്രചാരണങ്ങളിലൂടെ  പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കാനാവില്ല.

മതസ്വാതന്ത്ര്യമെന്നത് ഭരണഘടനക്കും നിയമസംവിധാനത്തിനും വിധേയമാണെന്ന  കോടതിവിധിയാണ് ആർഎസ്എസ് – ബിജെപിയെ ചൊടിപ്പിച്ചത്. മതവിശ്വാസ സ്വാതന്ത്ര്യം ഭരണഘടനക്ക് വിധേയമാണെന്നാണ്   വിധിയിലൂടെ പുറത്തുവന്നത്. ബാബറിമസ്ജിദ് നിന്നിടത്ത് ശ്രീരാമസ്വാമിക്ഷേത്രമുണ്ടായിരുന്നുവെന്നത് ഞങ്ങളുടെ വിശ്വാസമാണെന്ന് പറഞ്ഞാണ് ബാബറി മസ്ജിദ് തകർത്തത്. ഈ നിലപാടിന്റെ അടിവേരറുക്കുന്നതാണ് സുപ്രീം കോടതിവിധി. വിധിയുടെ മറവിൽ സംസ്ഥാന സർക്കാരിനെതിരെ കലാപശ്രമവുമായി ഇറങ്ങുന്നവരുടെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിയാൻ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങൾക്ക‌് സാധിക്കുമെന്നും എസ് രാമചന്ദ്രൻപിള്ള പറഞ്ഞു



from Kerala || Deshabhimani ​Online ​News https://ift.tt/2QYcW8k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages