കൊച്ചി > സിനിമ സംവിധായകന്‍ തമ്പി കണണന്താനം അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. 65 വയസ്സായിരുന്നു.സംസ്‌ക്കാരം വ്യാഴാഴ്‌ച കാഞ്ഞിരപ്പള്ളിയിൽ നടത്തും.
മോഹന്‍ലാലിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായ, രാജാവിന്റെ മകന്‍ ഉള്‍പ്പെടെ 16ഓളം ചിത്രങ്ങള്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌തിട്ടുണ്ട്. 5 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിര്‍വഹിക്കുകയും ഒരു ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്‌തിട്ടുള്ള ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍, രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം എന്നിവയാണ്.
കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബര്‍ 11നു് ജനനം. കോട്ടയം എം സി സെമിനാരി ഹയര്‍ സെക്കന്ററി സ്‌ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ കുഞ്ഞുമോള്‍, മക്കള്‍ ഐശ്വര്യ, ഐഞ്ചല്‍.
ചലച്ചിത്രങ്ങള്‍- സംവിധാനം
ഫ്രീഡം 2004,ലൈഫ് ഓണ്‍ ദ എഡ്ജ് ഓഫ് ഡെത്ത് 2001ഒന്നാമന്‍ 2001,മാസ്മരം 1997,മാന്ത്രികം 1995,ചുക്കാന്‍ 1994,നാടോടി 1992,ഇന്ദ്രജാലം 1990 , പുതിയ കരുക്കള്‍ 1989 ,ജന്മാന്തരം 1988 ,ഭൂമിയിലെ രാജാക്കന്മാര്‍ 1987, വഴിയോരക്കാഴ്ചകള്‍ 1987, രാജാവിന്റെ മകന്‍ 1986, ആ നേരം അല്പദൂരം 1985 , പാസ്‌പോര്‍ട്ട് 1983,താവളം 1983
നിര്‍മ്മാണം:മാന്ത്രികം 1995, ഇന്ദ്രജാലം 1990 , ജന്മാന്തരം 1988 , വഴിയോരക്കാഴ്ചകള്‍ 1987 , രാജാവിന്റെ മകന്‍ 1986.
from Kerala || Deshabhimani Online News https://ift.tt/2OuW77u
via IFTTT
No comments:
Post a Comment