മദ്യനയത്തിൽലോ ചട്ടത്തിലോ മാറ്റം വരുത്തിയിട്ടില്ല: എ കെ ബാലൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

മദ്യനയത്തിൽലോ ചട്ടത്തിലോ മാറ്റം വരുത്തിയിട്ടില്ല: എ കെ ബാലൻ

കണ്ണൂർ > സംസ്ഥാനത്ത്‌ മദ്യനയത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന്‌ നിയമ‐ സാംസ്‌‌‌‌കാരിക മന്ത്രി എ കെ ബാലൻ. നയത്തിൽ മാറ്റം വരുത്താത്തതിനാൽ മന്ത്രിസഭ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

അബ്‌കാരി ചട്ടത്തിലും  യുഡിഎഫോ എൽഡിഎഫോ മാറ്റം വരുത്തിയിട്ടില്ല. നിലവിലുള്ള നിയമത്തിന്റെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടീവ്‌  ഉത്തരവ‌് പുറപ്പെടുവിക്കാൻ കഴിയും. അതിന്‌ ഒരു തടസ്സവുമില്ല. ഏതെങ്കിലും രൂപത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനം ഇതിൽ നടന്നിട്ടില്ല. പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മിടുക്കനാണ്‌. എന്താണ് നിയമ ലംഘനമെന്നാണ്‌ അദ്ദേഹം പറയേണ്ടത്.

കേരളത്തിൽ കൂടുതൽ ഡിസ്റ്റിലറികളും ബ്രൂവറികളും  ആവശ്യമാണ്‌. പുറത്തുനിന്നു കൊണ്ടുവരുന്നതിനെക്കാൾ നല്ലത്‌ ആവശ്യമുള്ള മദ്യം ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുന്നതാണ്.  വി എസ്‌ ഉന്നയിച്ചത്‌ പരിസ്ഥിതി സംബ്ന്ധിച്ച ആശങ്കയാണെന്നും അതു ശരിയാണെന്നും മന്ത്രി ചോദ്യത്തിനു മറുപടി നൽകി. ജലലഭ്യതകൂടി പരിശോധിച്ച ശേഷമേ ലൈസൻസ്‌ നൽകു. ഇതുൾപ്പെടെ ഡിസ്‌റ്റിലറികൾ അനുവദിക്കുന്നതിന്‌ ഇനിയും നടപടിക്രമങ്ങൾ ബാക്കിയുണ്ടെന്നും എ കെ ബാലൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2zKvy6f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages