തൃശൂർ
ചാലക്കുടിയിൽ പാളത്തിനടുത്തും ഒല്ലൂരിൽ പാളത്തിലും പണി നടക്കുന്നതിനാൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടിയിൽ റെയിൽവേ പാലത്തിനു താഴെ മണ്ണിടിഞ്ഞതിനാൽ ഏർപ്പെടുത്തിയ ട്രെയിൻ വേഗ നിയന്ത്രണം തുടരുകയാണ്. നേരത്തെ പ്രളയത്തെത്തുടർന്ന് ഈ ഭാഗത്തെ ട്രാക്കിനടിയിൽനിന്ന് മണ്ണ് ഒലിച്ചുപോയിരുന്നു. അതേ സ്ഥലത്ത് ബുധൻ, വ്യാഴം ദിവസങ്ങളിൽ പെയ്ത മഴയിലാണ് ട്രാക്കിനോട് ചേർന്ന പ്രദേശത്ത് വീണ്ടും മണ്ണിടിഞ്ഞത്. പ്രദേശത്ത് മണൽചാക്കുകൾ അട്ടിയിട്ട് ബലപ്പെടുത്തുന്ന പണി പുരോഗമിക്കുകയാണ്. ഈ പണി പൂർത്തിഫയാകുന്നതുവരെ ഈ ഭാഗത്ത് എത്തുന്ന ട്രെയിനുകൾ വേഗംകുറച്ചാണ് കടന്നുപോവുക.
ഒല്ലൂരിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച ട്രെയിനുകൾ വൈകി ഓടും. 10, 12, 13 തീയതികളിലും ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഈ ദിവസങ്ങളിൽ 16128 ഗുരുവായൂർ‐ ചെന്നൈ എഗ്മോർ രണ്ടു മണിക്കൂർ വൈകിയാണ് ഓടുക. രാത്രി 11.25നാണ് പുറപ്പെടുക. 16348 മംഗളൂരു തിരുവനന്തപുരം എക്സ്പ്രസ് തൃശൂരിൽ ഒന്നരമണിക്കൂറും 10ന് 22619 ബിലാസ്പൂർ‐ തിരുന്നെൽവേലി ട്രെയിൻ തൃശൂരിൽ മൂന്നുമണിക്കൂറും പിടിച്ചിടും. 7ന് 22634 നിസാമുദ്ദീൻ ‐ തിരുവനന്തപുരം എക്സ്പ്രസ് തൃശൂരിൽ അരമണിക്കൂറും 07115 ഹൈദരാബാദ് ‐ കൊച്ചുവേളി എക്സ്പ്രസ് പാലക്കാട് ഡിവിഷനിൽ രണ്ടു മണിക്കൂറും പിടിച്ചിടും.
from Kerala || Deshabhimani Online News https://ift.tt/2C3sMdY
via IFTTT
No comments:
Post a Comment