വലിയ ചെലവില്ലാതെ ഹോം ഓട്ടോമേഷന്‍ നടത്താം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

വലിയ ചെലവില്ലാതെ ഹോം ഓട്ടോമേഷന്‍ നടത്താം


കൊച്ചി
സ‌്മാർട്ട് ഫോണിലൂടെ വീട്ടിലെ ഇലക്ട്രോണിക‌് ഉപകരണങ്ങൾ നിയന്ത്രിക്കുന്ന  ഹോം ഓട്ടോമേഷൻ സാങ്കേതികവിദ്യയെക്കുറിച്ച് കേട്ടിട്ടില്ലേ? ആഡംബരവീടുകളിലും ഹോട്ടലുകളിലും മാത്രം ഉപയോ​ഗിക്കുന്ന ഈ സംവിധാനം വലിയ ചെലവില്ലാതെ ഇടത്തരം വീടുകളിൽ എങ്ങനെ ഉപയോ​ഗിക്കാമെന്ന് കാണിച്ചുതരികയാണ് തൃശൂർ സ്റ്റെം റോബോട്ടിക്സ് അക്കാദമി. കൊച്ചി ബോൾഗാട്ടി ​ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്ററിൽ കൊക്കൂണിന്റെ ഭാ​ഗമായി പ്രദർശിപ്പിച്ച  ഹോം ഓട്ടോമേഷൻ സാങ്കേതികവിദ്യ ഏറെ താൽപ്പര്യത്തോടെയാണ് കാണികൾ ഏറ്റെടുക്കുന്നത്.

സാധാരണ ഈ സാങ്കേതികവിദ്യയൊരുക്കാൻ ലക്ഷക്കണക്കിന് രൂപയാകും. എന്നാലിത് 20,000 രൂപയ്ക്ക് സാധ്യമാകുമെന്ന് തെളിയിക്കുകയാണ് സ്റ്റെം റോബോട്ടിക്സ് അക്കാദമി. വിവിധ ഉപകരണങ്ങൾ അസംബിൾ ചെയ്താണ് അക്കാദമി ഇതൊരുക്കുന്നത്. അതുകൊണ്ടുതന്നെ ചെലവ് കുറയും. ഇതിലൂടെ സാധാരണക്കാർക്കും ഓട്ടോമേഷൻ സാങ്കേതികവിദ്യയുടെ ​ഗുണഫലം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.

വൈഫൈ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ചിപ്പുവഴിയാണ് ഒരു വീട്ടിലെ മുഴുവൻ ഇലക്ട്രോണിക് ഉപകരണങ്ങളും സ‌്മാർട്ട് ഫോൺവഴി നിയന്ത്രിക്കാൻ സാധിക്കുന്നത്. ഈ സാങ്കേതികവിദ്യ ചെറുപ്പക്കാരേക്കാൾ വീട്ടിലെ പ്രായമായവർക്ക് വലിയ സഹായകമാകുമെന്ന് അക്കാദമി പ്രതിനിധി ജിഫിൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2zVMVkC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages