ഡബ്ല്യുസിസി അംഗങ്ങൾ താരസംഘടനയെ തകർക്കാൻ ഗൂഢാലോചന നടത്തിയതായി നടന്മാരായ സിദ്ദിഖിന്റെയും ബാബുരാജിന്റെയും ആരോപണം. അമ്മയുടെ ചോര ഊറ്റിക്കുടിച്ച‌് വളരാൻ ആഗ്രഹിക്കുന്ന സംഘടനയാണ‌് ഡബ്ല്യുസിസിയെന്ന‌് ബാബുരാജ‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഎംഎംഎ എന്ന സംഘടനയെ നാലു കഷണമാക്കിയത‌് ഡബ്ല്യുസിസിയാണ‌്. ഡബ്ല്യുസിസിയിലെ മുന്നംഗങ്ങൾക്കുവേണ്ടി പ്രസിഡന്റ് കേൾക്കുന്ന ചീത്തവിളിക്ക‌് കൈയും കണക്കുമില്ല. ആക്രമിക്കപ്പെട്ട നടിയോട‌് ഇവർ സംസാരിക്കുന്നുണ്ടോ എന്നുപോലും സംശയമാണെന്നും ബാബുരാജ‌് പറഞ്ഞു.
വളരെ ഗൂഢമായി എഎംഎംഎയെ തകർക്കാൻ നടക്കുന്ന സംഘടനയാണ‌് ഡബ്ല്യുസിസിയെന്ന‌് നടൻ സിദ്ദിഖും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പല വാർത്താസമ്മേളനങ്ങളിലൂടെയും തങ്ങളെ അപമാനിക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും സിദ്ദിഖ‌് പറഞ്ഞു. പുറത്തുപോയിട്ട‌് ഈ സംഘടനയെ കുറ്റം പറയുന്നത‌് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നായിരുന്നു മോഹൻലാൽ അഭിപ്രായപ്പെട്ടത‌്.
from Kerala || Deshabhimani Online News https://ift.tt/2PJhW0B
via IFTTT
No comments:
Post a Comment