തിരുവനന്തപുരം > ശബരിമല കോടതിവിധിയുടെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അനൂകൂല വാട‌്സാപ് ഗ്രൂപ്പുകൾ ഇന്റലിജൻസ‌് നിരീക്ഷണത്തിൽ. നൂറോളം ഗ്രൂപ്പുകളെയാണ‌് നിരീക്ഷിക്കുന്നത‌്.
ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ വർഗീയവിഷം കുത്തിനിറയ്‌ക്കുന്ന സന്ദേശങ്ങളാണ‌് വാട‌്സാപ് വഴി പ്രചരിപ്പിക്കുന്നത‌്. ഇതുമായി ബന്ധപ്പെട്ട‌് കൊല്ലം തോട്ടത്തറ സ്വദേശി വി ആർ വിജീഷിനെ അറസ്റ്റ‌് ചെയ‌്തു. തലസ്ഥാനത്ത‌് മ്യൂസിയം പൊലീസ‌് 38 പേർക്കെതിരെ കേസെടുത്തു. നിലയ‌്ക്കലും പമ്പയിലും നടന്ന സംഭവുമായി ബന്ധപ്പെട്ട‌് മതസ‌്പർധ വളർത്തുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിന‌് 25 പേർക്കെതിരെയും ഐജി മനോജ‌് എബ്രഹാമിനെതിരെ വധഭീഷണി മുഴക്കിയതിന‌് 13 പേർക്കെതിരെയുമാണ‌് കേസ്. സിറ്റി പൊലീസ‌് കമീഷണർ പി പ്രകാശിന്റെ നിർദേശപ്രകാരമാണ‌് നടപടി. സൈബർ പൊലീസും ഹൈടെക‌് സെല്ലും സാമൂഹ്യമാധ്യമങ്ങൾ വഴി നടത്തുന്ന പ്രചാരണങ്ങൾ നിരീക്ഷിച്ചു വരികയാണ‌്.
from Kerala || Deshabhimani Online News https://ift.tt/2NQTIQ7
via IFTTT
No comments:
Post a Comment