വരവേൽക്കുന്നു, വിസ‌്മയ കാ‌ഴ‌്ചകളോടെ കണ്ണൂർ വിമാനത്താവളം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

വരവേൽക്കുന്നു, വിസ‌്മയ കാ‌ഴ‌്ചകളോടെ കണ്ണൂർ വിമാനത്താവളം

കണ്ണൂർ>രൗദ്രഭാവമേതുമില്ലാത്ത ചാമുണ്ടിതെയ്യം, കളരിയിലെ മെയ്വഴക്കം, ചെടികൾ നിറഞ്ഞ ചുമരുകൾ, പാസഞ്ചർ ടെർമിനലിൽ മരങ്ങളുടെ ഹരിതാഭ. കണ്ണൂർ വിമാനത്താവളത്തിൽ വിസ്മയം നൽകുന്ന കാഴ്ചകളേറെ. ഡിസംബർ ഒമ്പതിന് ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളം സന്ദർശിക്കാൻ ലഭിച്ച അവസരം ആഘോഷമാക്കുകയാണ് ജനങ്ങൾ . വെള്ളിയാഴ്ചയാണ് വിമാനത്താവളം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.  സ്കൂൾ വിദ്യാർഥികൾ മുതൽ പ്രായമായവർവരെ രാവിലെ മുതൽ മട്ടന്നൂർ മൂർഖൻപറമ്പിലേക്ക് ഒഴുകുകയായിരുന്നു. ദൂരദേശത്തുനിന്ന് കുടുംബ സമേതം എത്തിയവർ,  വിദ്യാർഥികൾ, പ്രദേശവാസികൾ എന്നിങ്ങനെ വിനോദസഞ്ചാര കേന്ദ്രത്തിലെന്നപോലെ  നിരവധിപേരാണ് ആദ്യദിവസം എത്തിയത്.

‘ഇതൊരു  സംഭവമാണ്. നാടിന്റെ അഭിമാനം. ഉദ്ഘാടനം നമ്മൾ പൊളിക്കും’–കോളിക്കടവിലെ മുരളീധരന് ആവേശം അടയ്ക്കാനായില്ല. വിമാനത്താവളം  കാണുകയെന്ന പ്രായമായ അമ്മയുടെ ആഗ്രഹം നിറവേറ്റാനായതിന്റെ സംതൃപ്തിയിലായിരുന്നു ഒരുമകൻ. എത്രയോ വിമാനത്താവളം കണ്ടിട്ടുണ്ട്. അതിനേക്കാൾ മെച്ചപ്പെട്ടതാണിത്. മറ്റൊരാളുടെ പ്രതികരണമിങ്ങനെ. ദുബായിയിൽനിന്ന് ലീവിന് വന്ന അച്ഛൻ വിമാനം കയറിപോകുമോ എന്ന ആശങ്കയുമായി കുഞ്ഞുമോൾ. വിമാനത്താവളത്തിലെത്തിയവർക്ക് വ്യത്യസ്ത വികാരം. നേരത്തെ ഒരു തവണ വിമാനത്താവളം ഉദ്ഘാടനത്തിന് വന്ന സമീപവാസി അന്തം വിട്ടാണ്  കാഴ‌്ചകൾ കണ്ടത്. ഇതല്ലേ വിമാനത്താവളം. അന്ന് ഉമ്മൻചാണ്ടി പറ്റിക്കുകയായിരുന്നില്ലേ‌ – ഒരു സമീപവാസി പറഞ്ഞു.

എല്ലാവരും സെൽഫിയെടുക്കുന്നു. മനോഹര ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുന്നു. കാഴ്ചകൾ കുടുംബസമേതം നോക്കി നിൽക്കുന്നു. പുറത്ത് പാലത്തിൽനിന്ന് പശ്‌ചിമഘട്ടമലനിരകളുടെ ദൂരദൃശ്യം കാണുന്നവരുമുണ്ട്.

പ്രധാനകവാടത്തിൽനിന്ന് പാലം കയറിയാണ് വാഹനങ്ങൾ പാസഞ്ചർ ടെർമിനലിന് മുന്നിലെത്തി ആളുകളെ ഇറക്കുന്നത്. അതിനുശേഷം പാർക്കിങ‌് ഏരിയയിൽ കൊണ്ടുപോയി നിർത്തുന്നു. വിമാനത്താവളം പ്രവർത്തനക്ഷമമാകുമ്പോഴുള്ള ട്രയൽകൂടിയായിരുന്നു സന്ദർശന പരിപാടി.

വിമാനത്താവളത്തിൽ എല്ലാ സംവിധാനങ്ങളും റെഡി. സൂചകബോർഡുകളും ചെക്കിൻ കൗണ്ടറുകളുമുണ്ട്. ഡിജിറ്റൽ ഡിസ്പ്ലെയും പ്രവർത്തിക്കുന്നു.

വിമാനത്തിൽ വന്നിറങ്ങുന്നവരെ വരവേൽക്കുന്നത് ഭീമാകാരമായ ചാമുണ്ടിതെയ്യമാണ്. കണ്ണൂരിന്റെ തനത് സംസ്കാരം വിളിച്ചോതുന്ന ചിത്രം തീർക്കുന്നത് കാലടി സംസ്കൃത സർവകലാശാലയിലെ പൂർവ വിദ്യാർഥി ദിൽജിത്തിന്റെ നേതൃത്വത്തിലാണ.് യാത്രയയക്കാനെത്തുവർക്ക് വിശ്രമിക്കാനുള്ള ഹാളാണ് ഏറ്റവും മുകളിലെ നിലയിൽ. ഒരു ഭാഗത്ത് വിമാനങ്ങളും മറുഭാഗത്ത് പാസഞ്ചർ ടെർമിനലും കാണാം.  പൊതുജനങ്ങൾക്ക് 12വരെ സന്ദർശിക്കാൻ അവസരമുണ്ട്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2y4olN3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages