തിരുവനന്തപുരം> അതിതീവ്ര മഴയ്‌ക്ക‌് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന‌് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി ഡാം ഇന്ന് രാവിലെ 11ന് തുറക്കും. ചെറുത്തോണിയിലെ ഒരു ഷട്ടർആണ് ഉയർത്തുക. സെക്കന്റിൽ 50 ഘനമീറ്റർ വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം.. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് വീണ്ടും ഡാം തുറക്കാൻ തീരുമാനമായത്. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
മഴ സാധ്യത കണക്കിലെടുത്ത് ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ‌്ച റെഡ‌് അലർട്ട‌് പ്രഖ്യാപിച്ചിട്ടുണ്ട‌്.
മുൻകരുതലായി കെഎസ‌്ഇബിയുടെ അഞ്ച‌് ഡാമുകൾ തുറന്നു. തൃശൂർ ജില്ലയിൽ ഷോളയാർ, പെരിങ്ങൽക്കുത്ത്, പീച്ചി, ചിമ്മിനി ഡാമുകൾ തുറന്നിട്ടുണ്ട്. ഷോളയാറിന്റെ ഒരു ഷട്ടർ അരയടി ഉയർത്തി. പീച്ചിയുടെയും ചിമ്മിനിയുടെയും ഷട്ടറുകൾ നാല് ഇഞ്ചും കൊല്ലം തെന്മല ഡാം ഷട്ടർ പത്ത് സെന്റീമീറ്ററും നെയ്യാർ ഡാമിന്റെ ഷട്ടറും അരുവിക്കര ഡാമിന്റെ രണ്ടാം നമ്പർ ഷട്ടറും 90 സെന്റീമീറ്ററും ഉയർത്തി. മലമ്പുഴ ഉൾപ്പെടെയുള്ള ഡാമും പത്തനംതിട്ട ജില്ലയിൽ മൂഴിയാർ ആനത്തോട‌്, പമ്പ ഡാമും കൊല്ലം ജില്ലയിൽ തെന്മല പരപ്പാർ ഡാമും തുറന്നു. മാട്ടുപ്പെട്ടി പൊൻമുടി , മലങ്കര ഡാമുകളിൽ നിന്നുള്ള നിരൊഴുക്ക് കൂട്ടി.
ചുഴലിക്കാറ്റ‌് നേരിട്ട‌് ബാധിക്കില്ലെങ്കെിലും കേരളം മുമ്പെങ്ങുമില്ലാത്ത തയ്യാറെടുപ്പാണ‌് നടത്തുന്നത്. എല്ലാ വകുപ്പുകളുടേയും ഏകോപനം ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ‌് സംസ്ഥാന സർക്കാർ രൂപം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന‌് തുടർച്ചയായി സ്ഥിതി വിലയിരുത്തുന്നു.ചുഴലിക്കാറ്റ‌് മുന്നറിയിപ്പിനെത്തുടർന്ന‌് നാവികസേനയും കോസ്റ്റ‌് ഗാർഡും സുസജ്ജമായി രംഗത്തുണ്ട്.
രണ്ട‌് ഡ്രോണിയർ വിമാനങ്ങളും മൂന്നുകപ്പലും കടലിൽ നിരീക്ഷണം നടത്തുന്നു. കടലിൽപോയ മത്സ്യത്തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട‌്. 70 മുതൽ 200 നോട്ടിക്കൽ മൈൽവരെയുള്ള മേഖലയിലാണ‌് നിരന്തര നിരീക്ഷണം.
from Kerala || Deshabhimani Online News https://ift.tt/2PgOm2c
via IFTTT
No comments:
Post a Comment