തിരുവനന്തപുരം> അതിതീവ്ര മഴയ്‌ക്ക‌് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന‌് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി ഡാം തുറന്നു. രാവിലെ 11ന് ചെറുത്തോണിയിലെ ഒരു ഷട്ടർ ആണ് ഉയർത്തിയത്. 50 സെന്റിമീറ്റർ ഉയർത്തിയതിലൂടെ സെക്കന്റിൽ 50 ഘനമീറ്റർ വെള്ളം ഒഴുക്കി വിടും. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് വീണ്ടും ഡാം തുറക്കാൻ തീരുമാനമായത്.
ഡാം ഉയർത്തുന്നതിന് കെഎസ്‌ഇബി ഇന്നലെ തന്നെ ജില്ലാ കലക്‌ടർക്ക് കത്തു നൽകിയിരുന്നു തുടർന്ന് വൈകിട്ട്‌ചേർന്ന യോഗമാണ് ഇന്ന് 11ന് തുറക്കാൻ തീരുമാനിച്ചത്. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയർന്നു.മുല്ലപ്പെരിയാറിൽ ജലനിരപ്പ് 132 അടിയായി. 3474 ഘനയടിവെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്.
ചെറുത്തോണിയിലെ മൂന്നാമത്തെ ഷട്ടർ ആണ് ഉയർത്തിയത്. ആദ്യം 50 സെന്റിമീറ്റർ ഉയർത്തിയത് പിന്നീട് 70 സെന്റീമീറ്ററാക്കി.മഴ സാധ്യത കണക്കിലെടുത്ത് ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ‌്ച റെഡ‌് അലർട്ട‌് പ്രഖ്യാപിച്ചിട്ടുണ്ട‌്.
മുൻകരുതലായി കെഎസ‌്ഇബിയുടെ അഞ്ച‌് ഡാമുകൾ തുറന്നു. തൃശൂർ ജില്ലയിൽ ഷോളയാർ, പെരിങ്ങൽക്കുത്ത്, പീച്ചി, ചിമ്മിനി ഡാമുകൾ തുറന്നിട്ടുണ്ട്. ഷോളയാറിന്റെ ഒരു ഷട്ടർ അരയടി ഉയർത്തി. പീച്ചിയുടെയും ചിമ്മിനിയുടെയും ഷട്ടറുകൾ നാല് ഇഞ്ചും കൊല്ലം തെന്മല ഡാം ഷട്ടർ പത്ത് സെന്റീമീറ്ററും നെയ്യാർ ഡാമിന്റെ ഷട്ടറും അരുവിക്കര ഡാമിന്റെ രണ്ടാം നമ്പർ ഷട്ടറും 90 സെന്റീമീറ്ററും ഉയർത്തി. മലമ്പുഴ ഉൾപ്പെടെയുള്ള ഡാമും പത്തനംതിട്ട ജില്ലയിൽ മൂഴിയാർ ആനത്തോട‌്, പമ്പ ഡാമും കൊല്ലം ജില്ലയിൽ തെന്മല പരപ്പാർ ഡാമും തുറന്നു. മാട്ടുപ്പെട്ടി പൊൻമുടി , മലങ്കര ഡാമുകളിൽ നിന്നുള്ള നിരൊഴുക്ക് കൂട്ടി.
from Kerala || Deshabhimani Online News https://ift.tt/2NtWLxs
via IFTTT
No comments:
Post a Comment