ഫാ. കാട്ടുതറയുടെ ദുരൂഹമരണം ആശങ്കയോടെ കന്യാസ‌്ത്രീ കുടുംബങ്ങളും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

ഫാ. കാട്ടുതറയുടെ ദുരൂഹമരണം ആശങ്കയോടെ കന്യാസ‌്ത്രീ കുടുംബങ്ങളും


ബിഷപ്പ‌് ഫ്രാങ്കോ മുളയ‌്ക്കലിനെതിരെ മൊഴിനൽകിയ ചേർത്തലയിലെ കന്യാസ‌്ത്രീകളുടെ കുടുംബങ്ങളെ ഭീതിയിലാഴ‌്ത്തി ജലന്ധർ രൂപതയിലെ വൈദികൻ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹമരണം. ഫാ. കുര്യാക്കോസിനൊപ്പം ജലന്ധർ രൂപതാ മുൻബിഷപ്പ് ഫ്രാങ്കോ മുളയ‌്ക്കലിനെതിരെ നിലകൊണ്ടവരാണ് കന്യാസ‌്ത്രീകളായ സിസ‌്റ്റർ അനുപമയും ആനിറോസും.

ബിഷപ്പിനെതിരെ  നിലപാടെടുത്ത‌് പൊലീസിൽ മൊഴിനൽകിയതോടെ മാസങ്ങൾക്ക‌് മുമ്പ് ഇരുവരുടെയും വീട്ടുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. ഫാ. കുര്യാക്കോസ് കാട്ടുതറയെപോലെ തങ്ങളുടെ ജീവന‌് ഭീഷണിയുണ്ടെന്ന്  ഇരുവരും വീടുകളിൽ അറിയിച്ചു.

എന്തിനും മടിക്കാത്തവരാണ് എതിർപക്ഷമെന്നതിനാൽ ഭീതിയുണ്ടെന്ന് സിസ‌്റ്റർ ആനിറോസിന്റെ ബന്ധുക്കൾ പറഞ്ഞു. തെരുവിലിറങ്ങി സമരം നടത്തിയ കന്യാസ‌്ത്രീകൾക്ക‌് തണലായിനിന്ന കെ എം വർഗീസും മകൾ സിസ‌്റ്റർ അനുപമയുടെ സുരക്ഷയിൽ ആശങ്കയിലാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2S7duKJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages