സുപ്രീംകോടതി വിധിയുടെ മറവിൽ ശബരിമലയിൽ ഏതുവിധേനയും രക്തച്ചൊരിച്ചിൽ ഉണ്ടാക്കാനാണ‌് സംഘപരിവാർ ശ്രമിക്കുന്നത‌്. വർഗീയ ശക്തികൾക്ക‌് ബാലികേറാമലയായ കേരളത്തിൽ കാലുകുത്താനുള്ള അവസരമായാണ‌് അവർ ഇതിനെ കാണുന്നത‌്.
നവമാധ്യമങ്ങളെയും ആധുനിക സാങ്കേതിക വിദ്യയെയും കൂട്ടുപിടിച്ചാണ‌് ശബരിമലയെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്നത‌്. ശബരിമലയിലെ തന്ത്രിമാരടക്കമുള്ളവർ സമരത്തിനിറങ്ങണമെന്ന‌് സാമൂഹ്യമാധ്യമങ്ങളിൽ രാവിലെ ചർച്ച തുടങ്ങി. ഒരു മണിക്കൂറുനുള്ളിൽ പരികർമികൾ ഉൾപ്പെടെയുള്ളവർ പതിനെട്ടാം പടിക്കുതാഴെ സമരം തുടങ്ങി. ഇത‌് യാദൃച്ഛികമല്ല.
വലിയ സാമൂഹ്യമാറ്റത്തിനു കാരണമാകുന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, പ്രകോപനപരമായ അന്തരീക്ഷത്തെ അവധാനതയോടെ നേരിടുക–ഈ നൂൽപ്പാലത്തിലാണ‌് സംസ്ഥാന സർക്കാർ. ജാഗ്രതയോടെയുള്ള സാഹസികതയാണ‌് സർക്കാരിൽനിന്ന‌് എല്ലാവരും പ്രതീക്ഷിക്കുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2CVBhbY
via IFTTT
No comments:
Post a Comment