ശബരിമലയിൽ കലാപത്തിന് കോപ്പുകൂട്ടി സംഘപരിവാർ; എത്തുന്നത് ഭക്തര്‍ എന്ന വ്യാജേന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

ശബരിമലയിൽ കലാപത്തിന് കോപ്പുകൂട്ടി സംഘപരിവാർ; എത്തുന്നത് ഭക്തര്‍ എന്ന വ്യാജേന

പത്തനംതിട്ട > സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സംഘപരിവാർ ശക്തികൾ ആക്രമണത്തിന് കോപ്പുകൂട്ടുന്നു. പച്ചക്കള്ളം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കുടുതൽ പേരെ പമ്പയിലും സന്നിധാനത്തുമെത്തിച്ച് കലാപം സൃഷ്ടിക്കാനാണ് നീക്കം. വിജയദശമി ദിനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വിവിധ കേന്ദ്രങ്ങളിൽ ആർഎസ്എസ‌് നടത്തുന്ന പഥസഞ്ചലനത്തിന് ശേഷം എല്ലാവരും ശബരിമലയിൽ എത്താനാണ് നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. ശബരിമലയിൽ കനത്ത പൊലീസ് സാന്നിധ്യം ഉള്ളതിനാൽ തീർഥാടക വേഷത്തിലല്ലാതെ അവിടെ തങ്ങാൻ പറ്റില്ലെന്നും അതിനാൽ എല്ലാവരും ഇരുമുടികെട്ടുമായി ശബരിമലയിൽ എത്താനുമായിരുന്നു നിർദേശം. നിലയ്ക്കലിൽ എത്തുമ്പോൾ ബന്ധപ്പെടേണ്ട നമ്പറും സന്ദേശത്തിലുണ്ടായിരുന്നു.  ഇത്തരത്തിലുള്ള സന്ദേശം കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.  ഇത് പൂർണമായി ശരിവയ്ക്കുന്നതാണ് യുവമോർച്ച പ്രവർത്തകർ വെള്ളിയാഴ്ച വൈകിട്ട് പമ്പയിൽ നിരോധനാജ്ഞ ലംഘിച്ച് നടത്തിയ ധർണ. ഇതിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തുനീക്കിയപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ഇരുമുടിക്കെട്ടിൽ നിവേദ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ഭക്തർ എന്ന വ്യാജേന പമ്പ മുതൽ സന്നിധാനം വരെയുള്ള കടകളിലും വിശ്രമകേന്ദ്രങ്ങളിലും കാട്ടിലും മറ്റും രണ്ടും മൂന്നും പേരായാണ് ഇവർ ക്യാമ്പ് ചെയ്യുന്നത്. യുവതികൾ ആരെങ്കിലും എത്തുന്നുണ്ടെന്നറിഞ്ഞാൽ ഉടൻ  വിവരങ്ങൾ കൈമാറി  എത്തുകയാണ്. പൊലീസിനെതിരെയും ആക്രമണത്തിന് നിർദേശം നൽകുന്ന സന്ദേശങ്ങളും  സംഘപരിവാർ സംഘങ്ങൾ പ്രചരിപ്പിക്കുന്നുണ്ട‌്. സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് വേഷത്തിൽ ശബരിമലയിൽ എത്തിയിട്ടുണ്ടെന്നും നിലയ്ക്കലിൽ സംഘർഷത്തിന് അവരാണ് മുന്നിലെന്നുമായിരുന്നു മറ്റൊരു വ്യാജസന്ദേശം.

നിലയ്ക്കലിൽ സ്ത്രീകളെ മുന്നിൽനിർത്തി സമരം നടത്തിയ സംഘപരിവാർ മാധ്യമപ്രവർത്തകരെയും അവരുടെ വാഹനങ്ങളും തല്ലിത്തകർത്തിട്ടും പൊലീസ് സംയമനം പാലിച്ചു. സ്ത്രീകളെ ഉൾപ്പെടെ സംഘർഷത്തിന്റെ ഭാഗമാക്കി കേരളം മുഴുവൻ കലാപത്തിന് കോപ്പുകുട്ടുകയായിരുന്നു അവർ. എന്നാൽ, പൊലീസ് സംയമനം പാലിച്ചതോടെ അവരുടെ കണക്കുകൂട്ടലുകൾ തെറ്റി. വ്യാഴാഴ്ച രാത്രി കലാപലക്ഷ്യം വച്ചുതന്നെ സോഷ്യൽ മീഡിയയിൽ തൃപ്തിദേശായി നൂറുകണക്കിന് ഡിവൈഎഫ്ഐ പ്രവർത്തകരോടൊപ്പം മലകയറാനെത്തുന്നെന്ന  വ്യാജസന്ദേശം പ്രചരിച്ചത്. നിലയ്ക്കലിലും പമ്പയിലും നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മതസ്പർധ വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സൈബർ പൊലീസിന് നിർദേശം നൽകി. ഇത്തരം സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



from Kerala || Deshabhimani ​Online ​News https://ift.tt/2R3CrWa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages