മൂന്നാർ > ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാറിൽ മഴ ശക്തമായി. മഹാപ്രളയത്തെ തുടർന്ന് തകർന്ന മൂന്നാർ പതിയെ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതിന്നിടെയാണ് വീണ്ടും മഴയെത്തിയത് . മഴ കനത്തതോടെ മൂന്നാർ മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉച്ചയോടെ ഉയർത്തും. 25 ക്യുമക്സ് ജലം മുതിരപ്പുഴ വഴി മൂന്നാറിലുള്ള ജലസംഭരണിയിലേക്ക് ഒഴുക്കി വിടും. ഷട്ടറുകൾ തുറക്കുന്നതിനാൽ മൂന്നാൽ, മുതിരപ്പുഴ, കല്ലാർക്കുട്ടി, ലോവർപെരിയാർ എന്നീ മേഖലയിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്‌ടർ അറിയിച്ചു . ഇപ്പോൾ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി രൂപപ്പെടുകയും തുടർന്ന് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണം.

നീലക്കുറിഞ്ഞി സീസൺ ആരംഭിച്ച ഘട്ടത്തിലാണ് മഴയെത്തിയത്. ഇതോടെ മൂന്നാറിലേക്കുള്ള റോഡുകൾ തകരുകയും വാഹന ഗതാഗതം നിലയ്ക്കുകയും ചെയ്തു. നീലക്കുറിഞ്ഞി പൂവിട്ടു നിൽക്കുന്ന രാജമലയിലേക്കുള്ള റോഡിൽ പെരിയവരെ എസ്റ്റേറ്റിനു സമീപം പ്രധാന പാലം തകർന്നതും നീലക്കുറിഞ്ഞി കാണാനെത്തിയവരെ നിരാശപ്പെടുത്തി. വെള്ളിയാഴ്ച മുതൽ നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലേക്ക് പോകരുതെന്ന സർക്കാർ നിർദ്ദേശവും ഉണ്ട്. ഇത് മൂന്നാറിന്റെ വിനോദസഞ്ചാരമേഖലക്ക് ആഘാതമാകും
from Kerala || Deshabhimani Online News https://ift.tt/2NlVkkx
via IFTTT
No comments:
Post a Comment