കോഴിക്കോട് > വടകരയില്‍ സിപിഐ എം നേതാവിന്റെ വീടിനു നേരെ ബോംബേറ്. വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വടകര നോര്‍ത്ത് കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിനു നേരെയാണ് ഉഗ്രശേഷിയുള്ള ബോംബെറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

തെരുവത്ത് ഗണപതി ക്ഷേത്രത്തിന് സമീപത്തുള്ള വീടിന്റെ രണ്ടാം നിലയിലേക്കാണ് ബോംബെറിഞ്ഞത്. ബോംബാക്രമണത്തില്‍ വീടിന്റെ വീടിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു. വീട്ടുകാര്‍ താഴത്തെ നിലയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനാവലാണ് ആളപായം ഉണ്ടാവാതിരുന്നത്. ശബ്ദം കേട്ട് ആളുകള്‍ ഓടികൂടുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ബോംബാക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നു.
from Kerala || Deshabhimani Online News https://ift.tt/2xXcrEq
via IFTTT
No comments:
Post a Comment