മലമ്പുഴ ഡാം ഇന്ന്‌ തുറക്കും;ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

മലമ്പുഴ ഡാം ഇന്ന്‌ തുറക്കും;ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പാലക്കാട്‌> മഴ ശക്‌തമായതോടെ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറും ഇന്ന്‌ മൂന്നുമണിയോടെ തുറക്കും. 30 സെന്റിമീറ്റർ വീതം ഓരോ ഷെട്ടറും തുറക്കും.  വരും ദിവസങ്ങളിലും  കനത്ത മഴയക്ക് സാധ്യതയുള്ളതിനാലാണ്‌ ഡാം തുറക്കുന്നത്‌. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം .

115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ 113.95 മീറ്ററാണ് നിലവിലെ ജലനിരപ്പ്. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് 30 സെന്റിമീറ്റർ വീതം ഉയർത്തുന്നതിനാല്‍ കൽപ്പാത്തിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. പരമാവധി സംഭരണ ശേഷിയോട് അടുത്തതോടെ മംഗലം ഡാമിന്റെ നാലു ഷട്ടറുകള്‍ വഴി അഞ്ചുസെന്റിമീറ്റര്‍ വെള്ളമാണ് നിലവില്‍ ഒഴുക്കി കളയുന്നത്. മണ്ണിടിച്ചിലിനുള്ള സാധ്യതകള്‍ ശക്തമായതിനാല്‍ നെല്ലിയാമ്പതിയിലേക്കുള്ല വിനോദ സഞ്ചാരികളുടെ യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇടുക്കി അണക്കെട്ടില്‍ ആകെ സംഭരണ ശേഷിയുടെ 82 ശതമാനമാണ് നിലവിലെ ജലനിരപ്പായ 2387.74 അടി. മുല്ലപ്പെരിയാറില്‍ 127.5 അടിയെത്തിയിട്ടുണ്ട് ജലനിരപ്പ്.



from Kerala || Deshabhimani ​Online ​News https://ift.tt/2y0386W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages