ശബരിമല നട ഇന്നുതുറക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

ശബരിമല നട ഇന്നുതുറക്കും

പത്തനംതിട്ട > തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം ചൊവ്വാഴ‌്ച വൈകിട്ട‌് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന്  ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കും. അന്ന‌് പൂജകൾ ഉണ്ടാവില്ല. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. തുലാമാസം ഒന്നായ 18 ന് രാവിലെ നിർമാല്യവും പതിവ് പൂജകളും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. ഉഷപൂജയ്ക്ക് ശേഷം ശബരിമലയിലെ മേൽശാന്തി നറുക്കെടുപ്പ് നടക്കും. പട്ടികയിൽ ഇടംനേടിയ ഒമ്പതുശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട്, പന്തളം കൊട്ടാരത്തിൽനിന്ന് എത്തുന്ന കുട്ടികൾ നറുക്ക് എടുക്കും.

തുടർന്ന് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പും നടക്കും. ഒമ്പതുപേരാണ് മേൽശാന്തി പട്ടികയിലുമുള്ളത്. തെരഞ്ഞെടുക്കപ്പെട്ട  ഇരുമേൽശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. അടുത്ത ഒരു വർഷമാണ‌് ഇവരുടെ കാലാവധി. ഇവർ നവംബർ 16ന‌്  ഇരുമുടിക്കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. തുടർന്ന് തന്ത്രി കണ്ഠര് രാജീവര് അഭിഷേകംനടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ച് ശ്രീകോവിലിലേക്ക് ആനയിക്കും.  വൃശ‌്ചികം ഒന്നിന‌് നട തുറക്കുന്നത് പുതിയ മേൽശാന്തിയായിരിക്കും.  അഞ്ചുദിവസത്തെ തുലാമാസ പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട 22ന് രാത്രി  അടയ്ക്കും.
 



from Kerala || Deshabhimani ​Online ​News https://ift.tt/2QSK4hO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages