പ്രളയാനന്തര പുനർനിർമാണം; ക്രൗഡ് ഫണ്ടിങ‌് പോർട്ടൽ പ്രവർത്തനം തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

പ്രളയാനന്തര പുനർനിർമാണം; ക്രൗഡ് ഫണ്ടിങ‌് പോർട്ടൽ പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം > പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമാണവും ജനങ്ങളുടെ പുനരധിവാസവും ലക്ഷ്യമിട്ട വിവിധ പദ്ധതികൾ മനസ്സിലാക്കുന്നതിനും സംഭാവന നൽകുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്റെ ക്രൗഡ് ഫണ്ടിങ‌് പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. ലോകത്തെവിടെനിന്നും ൃലയൌശഹറ. സലൃമഹമ.ഴ്ീ.ശി ലൂടെ നവകേരളത്തിനായി കൈകോർക്കാനാവും.

പുനർനിർമാണ പ്രവർത്തനങ്ങളുടെ സൗജന്യ കൺസൾട്ടന്റായ കെപിഎംജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോർട്ടൽ തയ്യാറാക്കിയത്. പോർട്ടൽ തയ്യാറാക്കിയ കൊച്ചിയിലെ ബില്യൺ ലൈവ്‌സ് കമ്പനി സ്ഥാപക സിഇഒ ജോൺ സന്തോഷ് ആദ്യ സംഭാവന നൽകി.

വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും മുഖേന നടപ്പാക്കുന്ന കേരളത്തിന്റെ പുനർനിർമാണവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പദ്ധതികൾ പോർട്ടലിൽ ഉണ്ട്. വ്യക്തികൾ, വ്യവസായ സ്ഥാപനങ്ങൾ, അസോസിയേഷനുകൾ, കമ്പനികൾ എന്നിവർക്ക് പദ്ധതികൾ തെരഞ്ഞെടുത്ത് സംഭാവന നൽകാനും സ്‌പോൺസർ ചെയ്യാനുമാകും. കമ്പനികളുടെ കോർപറേറ്റ് സോഷ്യൽ റെസ‌്പോൺസിബിലിറ്റി (സിഎസ്ആർ) സ്‌കീമിൽ ഉൾപ്പെടുത്താവുന്ന വിധത്തിലാണ് പദ്ധതികൾ.
പദ്ധതികളുടെ വിശദാംശങ്ങൾ ഫോട്ടോ സഹിതം പോർട്ടലിലുണ്ട്. ഫണ്ട് ചെയ്യുന്ന പദ്ധതികളുടെ പുരോഗതിയും തുക ചെലവഴിക്കുന്ന വിധവും തുക നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിരീക്ഷിക്കാനുമാകും.  വിവിധ സർക്കാർ വകുപ്പുകൾക്കും പോർട്ടലിൽ ലോഗ് ചെയ്ത് പദ്ധതികളുടെ പുരോഗതി രേഖപ്പെടുത്താം. ഓരോ ഘട്ടത്തിലെയും പുരോഗതി ഫോട്ടോ സഹിതം പോർട്ടലിൽ അപ്‌ലോഡ് ചെയ്യും.

കേന്ദ്ര സർക്കാരിന്റെ ബിൽഡിങ‌് മെറ്റീരിയൽ ടെക്‌നോളജി പ്രൊമോഷൻ സെൽ അംഗീകരിച്ച ഏജൻസികളെയാവും പുനർനിർമാണ പദ്ധതികളുടെ നടത്തിപ്പ് ചുമതല ഏൽപ്പിക്കുക. പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ നിർമിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബിഎംടിപിസി അംഗീകരിച്ച സ്ഥാപനങ്ങളെയാവും വീടുകളുടെ പുനർനിർമാണത്തിന്ചുമതലപ്പെടുത്തുക. നിർമാണരീതിയുടെ വിശ്വാസ്യത സർക്കാർ ഉറപ്പാക്കും. ശബരിമലയുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ടാറ്റാ പ്രോജക്റ്റ്‌സിനൊപ്പം മറ്റു സ്ഥാപനങ്ങളുടെ സേവനവും ലഭ്യമാക്കും. പരിസ്ഥിതി സൗഹൃദ നിർമാണ രീതികളാവും അവലംബിക്കുക. 



from Kerala || Deshabhimani ​Online ​News https://ift.tt/2J2uD3Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages