വിഭവ സമാഹരണം കൃത്യമായ കാഴ‌്ചപ്പാടോടെ: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

വിഭവ സമാഹരണം കൃത്യമായ കാഴ‌്ചപ്പാടോടെ: മുഖ്യമന്ത്രി

 തിരുവനന്തപുരം > പ്രളയാനന്തര കേരളം പുനർനിർമാണ ധനസമാഹരണത്തിന‌് വിശദമായ കാഴ‌്ചപ്പാട‌് രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിവിധ വിഭാഗങ്ങളിൽനിന്ന് ഒഴുകിയ സഹായമാണ് പ്രളയ ദുരന്തത്തിൽ നമുക്ക് പ്രതീക്ഷ നൽകിയ പ്രധാന ഘടകം. സാമൂഹ്യപ്രതിബദ്ധതയോടെ ജനങ്ങളെല്ലാം ഒന്നിച്ച് അണിനിരന്നു. കൈയയച്ച‌് സംഭാവനകൾ വിവിധ മേഖലയിൽനിന്ന് ലഭിച്ചിട്ടുണ്ട്.

  എന്നാൽ, നമ്മുടെ ആവശ്യം അതിനേക്കാൾ ഏറെ വലുതാണ്. അത് മനസ്സിലാക്കിക്കൊണ്ടുള്ള പ്രവർത്തനമാണ‌് ലക്ഷ്യമിടുന്നത‌്. വിവിധ വകുപ്പുകൾക്ക് സംസ്ഥാന ബജറ്റിൽ വകയിരുത്തിയ വിഹിതത്തിന്റെ പുനഃക്രമീകരണം, വായ്പാപരിധി ഉയർത്തുകവഴി ലഭ്യമാകുന്ന അധിക ഫണ്ട്, കേന്ദ്ര ദുരന്തപ്രതിരോധ നിധിയിൽനിന്ന‌ും കേന്ദ്രാവിഷ്കൃത പദ്ധതികളിൽനിന്നും ലഭ്യമായേക്കുന്ന വിഹിതം, കേന്ദ്ര സർക്കാർ സ്കീമുകളിലെ ഫ്ളക്സി ഫണ്ട്, വേൾഡ് ബാങ്ക്– എഡിബി തുടങ്ങിയ മൾട്ടി ലാറ്ററൽ ഏജൻസികളിൽ നിന്നുള്ള സഹായം, ക്രൗഡ് ഫണ്ടിങ‌്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ സ്വരൂപിക്കുന്ന തുക, ജപ്പാൻ ഇന്റർനാഷണൽ കോ ഓപ്പറേഷൻ ഏജൻസി തുടങ്ങിയ ഏജൻസികളിൽ നിന്നുള്ള സഹായം, നബാർഡ് ധനസഹായം, ഹഡ്കോ വായ്പ എന്നിങ്ങനെ രീതിയിൽ വിവിധ ധന സ്രോതസ്സുകളിൽ നിന്നാണ‌് പദ്ധതി നിർവഹണത്തിന് ഫണ്ട് സ്വരൂപിക്കുക.

മുഖ്യമന്ത്രിയുടെ വിദേശയാത്രയ‌്ക്ക‌് കേന്ദ്ര സർക്കാർ വച്ച നിബന്ധനകൾ സംസ്ഥാന സർക്കാർ നിർദേശിച്ചവ മാത്രമാണെന്ന‌് ചോദ്യത്തിന‌് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക‌് പ്രധാനമന്ത്രിയുടെ ഓഫീസും മറ്റ‌് മന്ത്രിമാർക്ക‌് വിദേശമന്ത്രാലയവുമാണ‌് അനുമതി നൽകേണ്ടത‌്. വിദേശ രാജ്യങ്ങളിൽനിന്ന‌് നേരിട്ട‌് സഹായം സ്വീകരിക്കുന്നതിന‌് കേന്ദ്രം അനുകൂലമല്ലാ എന്ന‌് പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.

 നേരത്തെ ഇങ്ങനെ സഹായം വാഗ‌്ദാനം ചെയ‌്തപ്പോൾ കേന്ദ്രം സ്വീകരിച്ച സമീപനവും നമ്മുടെ മുന്നിലുണ്ട‌്. അതുകൊണ്ട‌ുതന്നെ ഈ നിബന്ധനകൂടി കാണിച്ചാണ‌് കേരളം കത്തയച്ചത‌്‐ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2QYFij5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages