കുടുംബശ്രീക്കാരെ 'പാഠം പഠിപ്പിക്കാൻ' സാക്ഷരതാമിഷൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

കുടുംബശ്രീക്കാരെ 'പാഠം പഠിപ്പിക്കാൻ' സാക്ഷരതാമിഷൻ

തിരുവനന്തപുരം
ഒരുപാഠമല്ല ‘പത്താംതരം’ പാഠങ്ങളാണ‌് സാക്ഷരതാമിഷൻ അധ്യാപകർ കുടുംബശ്രീക്ക‌് പകരുന്നത‌്. കുടുംബശ്രീയും സാക്ഷരതാമിഷനും ചേർന്ന‌് ആവിഷ‌്കരിച്ച ‘സമ’ പദ്ധതിയിലൂടെയാണ‌് കുടുംബശ്രീ പ്രവർത്തകർക്ക‌് പത്താംതരം വിജയത്തിന്റെ മധുരമേകാൻ ഒരുങ്ങുന്നത‌്‌‌‌‌. 

മുഴുവൻ കുടുംബശ്രീ വനിതകളെയും പത്താംതരം യോഗ്യതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ‌് പദ്ധതി ആവിഷ‌്കരിച്ചിരിക്കുന്നത‌്. പ്രാഥമിക വിവരശേഖരണത്തിൽ നിരവധി കുടുംബശ്രീ  പ്രവർത്തകർക്ക‌് വിവിധ കാരണങ്ങളാൽ പത്താംതരം വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന‌് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ‌് പത്താംതരം യോഗ്യത നേടാൻ കഴിയാതെപോയവർക്ക‌് അതിന‌് അവസരമൊരുക്കി ഉന്നത വിദ്യാഭ്യാസം സാധ്യമാക്കാൻ ‘സമ’ തയ്യാറാക്കിയത‌്. ഇതിലൂടെ ഇവരുടെ ജീവിത, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമാകും. പത്താംതരം വിജയിച്ചാൽ ഇവർക്ക‌് ഉന്നതപഠനത്തിനുള്ള അവസരം ഒരുങ്ങും.

ഒരു വാർഡിൽ 30 പഠിതാക്കളുണ്ടെങ്കിൽ വാർഡടിസ്ഥാനത്തിൽ വനിതകൾക്ക‌ുമാത്രം പ്രത്യേകം ക്ലാസ‌് നടത്തും. ഇത്രയും പേരില്ലെങ്കിൽ മിഷന്റെ പൊതുവായുള്ള ക്ലാസ‌ിൽ ഇവരെ ചേർക്കും. പഠിതാക്കളുടെ എണ്ണത്തിനനുസരിച്ച‌് കൂടുതൽ അധ്യാപകരെ ആവശ്യമെങ്കിൽ മിഷൻ നിയോഗിക്കും.

ഒഴിവ‌് ദിനത്തിലായിരിക്കും ക്ലാസ‌്. പത്താംതരം പൂർത്തിയാക്കാത്തവരുടെ വിവരശേഖരണം മുഴുവൻ ജില്ലകളിലും അവസാനഘട്ടത്തിലാണ‌്. സർവേയിലൂടെ കണ്ടെത്തിയ മുഴുവൻ പേരെയും ക്ലാസിൽ എത്തിക്കാനാണ‌് കുടുംബശ്രീയുടെ തീരുമാനം. നവംബറിൽ കുടുംബശ്രീക്കാർക്കായുള്ള പത്താംതരം രജിസ‌്ട്രേഷൻ ആരംഭിക്കും. ജനുവരിയിൽ ക്ലാസ‌് തുടങ്ങുമെന്ന‌് സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി എസ‌് ശ്രീകല ദേശാഭിമാനിയോട‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2xRvoZq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages