കൊച്ചി
ഒരുസിനിമയിൽ 45 വേഷങ്ങളിൽ അഭിനയിച്ച ഡോ. ജോൺസൺ ജോർജിന‌് ഗിന്നസ് വേൾഡ് റെക്കോഡ‌്. ‘ആരാണ് ഞാൻ’ എന്ന മലയാളസിനിമയിലാണ് കൊട്ടാരക്കര കലയപുരം സ്വദേശിയായ ഡോ. ജോൺസൺ, 45 വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘ഗ്ലോബ് മാൻ’ എന്ന കഥാപാത്രത്തിലൂടെ ഡാർവിന്റെ പരിണാമസിദ്ധാന്തത്തിലെ കുരങ്ങുമുതൽ ബുദ്ധൻ, ക്രിസ്തു, ശ്രീകൃഷ്ണൻ, ഗലീലിയോ, ഡാവിഞ്ചി, ഗാന്ധിജി, ചാർളി ചാപ്ലിൻ തുടങ്ങി 45 വേഷങ്ങളിലാണ് കാർഡിയോളജിസ്റ്റായ ഡോ. ജോൺസൺ ജോർജ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയചികിത്സാരംഗത്ത് 2013ൽ നെഹ്റു പുരസ്കാർ അവാർഡും 2014ൽ ഗാന്ധി അവാർഡും 2015ൽ ബാബാ സാഹിബ് അംബേദ്കർ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.
റോയി പല്ലിശേരിയാണു 45 കഥാപാത്രങ്ങൾക്കു മേക്കപ്പ് നിർവഹിച്ചത്. ലോട്ടസ് ക്രിയേഷൻസിന്റെ ബാനറിൽ പി ആർ ഉണ്ണിക്കൃഷ്ണനാണു സംവിധാനം. എല്ലാ അഭിനേതാക്കളും പുതുമുഖങ്ങളാണെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2CyPXOc
via IFTTT
No comments:
Post a Comment