എൻജിനിയറിങ‌്‌ സിലബസ് പരിഷ്കരണം അടുത്തവര്‍ഷം: മന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

എൻജിനിയറിങ‌്‌ സിലബസ് പരിഷ്കരണം അടുത്തവര്‍ഷം: മന്ത്രി


തിരുവനന്തപുരം
എഐസിടിഇ മാനദണ്ഡങ്ങൾക്ക‌് അനുസൃതമായി എൻജിനിയറിങ‌്‌ കോളേജുകളിൽ അടുത്ത അധ്യയനവർഷംതന്നെ സിലബസ് പരിഷ്‌കരണം നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെ ടി ജലീൽ പറഞ്ഞു. പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും അടിമുടി പരിഷ്കരിക്കും. സംസ്ഥാനത്തെ എയ്ഡഡ്/സ്വാശ്രയ എൻജിനിയറിങ‌്, ആർകിടെക്ചർ, എംബിഎ, എംസിഎ കോളേജുകളിലെ മാനേജർമാരുടെയും പ്രിൻസിപ്പൽമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിലബസ് പരിഷ്കരണം സംബന്ധിച്ച് എൻജിനിയറിങ‌് കോളേജുകളിലും പോളിടെക്‌നിക്കുകളിലും ശിൽപ്പശാലകൾ സംഘടിപ്പിക്കും. മോഡൽ കരിക്കുലം ചട്ടക്കൂടിൽ നിന്ന‌് കെടിയുവിലും പരിഷ്കരണം കൊണ്ടുവരും. എൻട്രൻസ് പരീക്ഷാ കലണ്ടർ പരിഷ്കരിക്കും. നൂതന കോഴ്‌സുകൾ തുടങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്ന സൗകര്യങ്ങളുള്ള സ്ഥാപനങ്ങളെ പരിഗണിക്കും. പെർമനന്റ് അഫിലിയേഷൻ നടപടികൾ ലഘൂകരിക്കും. ‘ഫോർ ദി സ്റ്റുഡന്റ്‌സ്' എന്ന പേരിൽ മന്ത്രിയുടെ ഓഫീസിൽ വെബ്പോർട്ടൽ ആരംഭിക്കും. മലയാളികൾ കൂടുതലുള്ള വിദേശരാജ്യങ്ങളിൽ എൻട്രൻസ് പരീക്ഷാ കേന്ദ്രങ്ങൾ ആരംഭിക്കും.  എൻജിനിയറിങ്ങിൽ കുറഞ്ഞ പാസ് മാർക്ക് 40 ശതമാനമാക്കുന്നത‌് പരിഗണിക്കും.

എല്ലാ കോളേജുകളും പിഎച്ച്ഡി യോഗ്യതയുള്ള കുറഞ്ഞത് അഞ്ചോ, ആറോ വർഷം സേവന കാലാവധിയുള്ള സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കണം. അധ്യാപകർക്ക‌് എംടെക് യോഗ്യത ഉറപ്പാക്കണം. അധ്യാപക വിദ്യാർഥി അനുപാതം 1:20 എങ്കിലും ആക്കണം. അധ്യാപകരിൽ 20 ശതമാനം മാത്രമേ കരാർ അല്ലെങ്കിൽ താൽക്കാലിക നിയമനം പാടുള്ളൂ. ജനുവരി ഒന്നുമുതൽ സ്വാശ്രയകോളേജുകൾക്ക് ‘സാക്' (സ്‌റ്റേറ്റ് അസസ്‌മെന്റ് ആൻഡ‌് അക്രഡിറ്റേഷൻ കൗൺസിൽ) അക്രഡിറ്റേഷന‌് അപേക്ഷിക്കാം. എല്ലാ കോളേജുകളും എൻബിഎ, നാക് അക്രഡിറ്റേഷനും നേടാനാകണം. കോളേജുകളിൽ വിർച്വൽ ക്ലാസ് റൂമുകൾ സജ്ജീകരിക്കണം. രക്ഷിതാക്കൾക്കും കുട്ടികൾക്കും ആപ്പോ ആധുനിക സാങ്കേതികതയോ ഉപയോഗിച്ച് അക്കാദമിക, പരീക്ഷാ വിവരങ്ങൾ കൃത്യമായി നൽകണം.

എഐസിടിഇ നിഷ്കർഷിക്കുന്ന ശമ്പളം നൽകാൻ മാനേജ്‌മെന്റുകൾ തയ്യാറാകണം. അക്കാദമിക വർഷാരംഭത്തിൽ അധ്യാപകരുടെയും പ്രിൻസിപ്പലിന്റെയും വിവരങ്ങൾ സർവകലാശാലയ്ക്ക‌് കൈമാറണം. കോളേജുകളുടെ സൈറ്റുകളിലും പ്രസിദ്ധീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2C6IBAj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages