തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ: എകെജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ 30ന്‌; രജിസ്‌ട്രേഷൻ 22 മുതൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ: എകെജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ 30ന്‌; രജിസ്‌ട്രേഷൻ 22 മുതൽ

തിരുവനന്തപുരം > ‘തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ’ എന്ന വിഷയത്തിൽ എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ ഒക്ടോബർ 30ന് എകെജി ഹാളിൽവെച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാർ ഉദ്ഘാടനം ചെയ്യും.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനാകും. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽഡിഎഫ്. കൺവീനർ എ വിജയരാഘവൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം പി വീരേന്ദ്രകുമാർ എംപി, മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കെ ശശിധരൻ നായർ, ഡോ. ജെ പ്രഭാഷ്, ഡോ. എൻ കെ ജയകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവർ സംസാരിക്കും.

സിപിഐ എമ്മിന്റെ ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ അടിയന്തിരമായി നടത്തേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞിരുന്നു. ഇക്കാര്യത്തിൽ പാർട്ടി കേന്ദ്രകമ്മിറ്റി അംഗീകരിച്ച രേഖയെ അടിസ്ഥാനപ്പെടുത്തി സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കണമെന്ന തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്‌ സെമിനാർ സംഘടിപ്പിക്കുന്നത്‌. 

ഭക്ഷണവും സെമിനാർ പ്രബന്ധങ്ങളുമടക്കം 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഒക്ടോബർ 22 മുതൽ എകെജി സെന്ററിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2PduaBv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages