തിരുവനന്തപുരം > കാസര്‍ഗോഡ് റസ്റ്റ് ഹൗസിലെ വി.ഐ.പി മുറി 17.09.2018 ല്‍ കെയര്‍ടേക്കറെ ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തി അവിടെ ഇരുന്ന് മദ്യപിച്ച കാസര്‍ഗോഡ് നിരത്ത് വിഭാഗം സീനിയര്‍ ക്ലര്‍ക്ക് സാജന്‍, ക്ലര്‍ക്ക് അഷ്മീര്‍ എന്നിവരെ പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന്റെ നിര്‍ദ്ദേശ പ്രകാരം സസ്‌പെന്റ് ചെയ്തു. ഭീഷണിപ്പെടുത്തി മുറി കൈയ്യേറി മദ്യപാനം നടത്തിയ വിവരം മേല്‍ ഉദ്യോഗസ്ഥരേയോ പോലീസിനേയോ അറിയിക്കാതിരുന്ന കൃത്യവിലോപത്തിന് കെയര്‍ ടേക്കര്‍ പി.എം. മനോജിനേയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇവരോടൊപ്പം മദ്യപാനത്തില്‍ പങ്കെടുത്ത കാസര്‍ഗോഡ് നിരത്ത് വിഭാഗം ഡിവിഷണല്‍ അക്കൗണ്ടന്റ് അനില്‍ ഷിബുവിനെ സസ്‌പെന്റ് ചെയ്ത് അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് ധനകാര്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
റസ്റ്റ് ഹൗസില്‍ അതിക്രമിച്ച് കടന്ന് കെയര്‍ടേക്കറെ ഭീഷണിപ്പെടുത്തി വി.ഐ.പി മുറി കൈവശപ്പെടുത്തി പൊതുസ്ഥലത്ത് പരസ്യമായി മദ്യപാനം നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷണം നടത്തുന്നതിന് പേലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2J9AtAP
via IFTTT
No comments:
Post a Comment