“മോഡിയുടെ ഗുണ്ടകൾ ക്ഷേത്രത്തിൽ സ്ത്രീകളെ തടഞ്ഞു’’‐ ശബരിമലയിലെ അക്രമത്തിനെതിരെ ഓസ്‌ട്രേലിയൻ പത്രം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

“മോഡിയുടെ ഗുണ്ടകൾ ക്ഷേത്രത്തിൽ സ്ത്രീകളെ തടഞ്ഞു’’‐ ശബരിമലയിലെ അക്രമത്തിനെതിരെ ഓസ്‌ട്രേലിയൻ പത്രം

കാൻബറ > ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്ന്‌  സംഘപരിവാർ അക്രമം അഴിച്ചുവിടുന്നതിനെതിരെ ലോകമാധ്യമങ്ങൾ. ദർശനത്തിനെത്തിയ സ്ത്രീകളെയും വനിതാ മാധ്യമപ്രവർത്തകരെയും ആക്രമിക്കുന്ന സംഘപരിവാറിന്റെ നീക്കം രാജ്യത്തിന്‌ നാണക്കേടായിരിക്കുകയാണ്‌. ന്യൂയോർക്ക് ടൈംസ്‌ ലേഖികക്കെതിരെ നടന്ന ആക്രമണശ്രമത്തിനുശേഷമാണ്‌ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ശബരിമലയിലെ അക്രമ സംഭവങ്ങൾ ലോകശ്രദ്ധയിലെത്തിയത്‌.

പ്രമുഖ ഓസ്ട്രേലിയൻ ദിനപ്പത്രമായ ‘ദി ഓസ്ട്രേലിയൻ‘ ശബരിമലയിലെ അക്രമസംഭവങ്ങളുടെ വാർത്ത പ്രസിദ്ധീകരിച്ചത്‌ “മോഡിയുടെ ഗുണ്ടകൾ ഹിന്ദു ക്ഷേത്രത്തിൽ സ്ത്രീകളെ തടഞ്ഞു’’ എന്ന തലക്കെട്ടോടു കൂടിയാണ്‌. ബിജെപിയുടെ നേതൃത്വത്തിൽ തീവ്രഹിന്ദു വിഭാഗങ്ങളാണ്‌ സ്ത്രീകൾക്ക് നേരേ ആക്രമണം അഴിച്ചുവിടുന്നതെന്നും വാർത്തയിൽ പറയുന്നു. അക്രമികൾ വനിതാ മാധ്യമപ്രവർത്തകരെ വാഹനങ്ങൾ തടഞ്ഞ്‌വെച്ച്‌ ആക്രമിച്ച കാര്യവും പൊലീസ് ലാത്തിച്ചാർജ്ജ് ചെയ്ത വിവരവും വാർത്തയിലുണ്ട്.

ദി ഓസ്‌ട്രേലിയൻ ദിനപ്പത്രം പ്രസിദ്ധീകരിച്ച വാർത്ത

“ശബരിമല ക്ഷേത്രം തുറക്കുന്നതിനും ദിവസങ്ങൾക്ക് മുന്നേ തന്നെ പ്രതിഷേധിക്കാൻ തുടങ്ങിയ ആയിരക്കണക്കിനു വരുന്ന രോഷാകുലരായ പാരമ്പര്യവാദികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിന്ദു ദേശീയത ഉയർത്തിപ്പിടിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ അനുഭാവികളും ഉൾപ്പെടും. മലമുകളിൽ മണിക്കൂറുകളോളം നടന്ന് മാത്രം എത്താൻ കഴിയുന്ന ഈ ക്ഷേത്രത്തിലേയ്ക്ക് സുപ്രീം കോടതിവിധി പ്രകാരം എല്ലാവരെയും കടത്തിവിടുമെന്നാണ് കേരള സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നത്.” പത്രം റിപ്പോർട്ട് ചെയ്യുന്നു. ആർഎസ്‌എസ്‌ ഗുണ്ടകളാണ്‌ അക്രമത്തിനു പിന്നിലെന്ന മന്ത്രി ഇ പി ജയരാജന്റെ പ്രതികരണവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ശനി ശിഗ്‌നാപ്പൂർ ക്ഷേത്രവും ഹാജി അലി ദർഗയുമടക്കം സ്‌ത്രീകൾക്ക്‌ വിലക്ക്‌ നിലനിന്നിരുന്ന ആരാധനാലയങ്ങളിൽ സുപ്രീം കോടതി വിധിയനുസരിച്ച്‌ സ്‌ത്രീകൾക്ക്‌ പ്രവേശനം ലഭിച്ച കാര്യവുമ വാർത്തയിലുണ്ട്‌. ആർത്തവുമുള്ള സ്‌ത്രീകൾ അശുദ്ധരാണെന്ന പഴഞ്ചൻ വിശ്വാസവും അയ്യപ്പന്റെ ബ്രഹ്‌മചര്യത്തിന്റെ പേരിലുള്ള  വിശ്വാസവുമാണ്‌ സ്‌ത്രീകളെ വിലക്കുന്നതിനു പിന്നിലെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. 

ശബരിമലയിലെ പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് മോശം പ്രതിഛായ ഉണ്ടാക്കുമെന്ന് മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജിയും അഭിപ്രായപ്പെട്ടിരുന്നു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2AjG5FI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages